Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപദവിയില്ലാതെ ഉദയനിധി...

പദവിയില്ലാതെ ഉദയനിധി സ്​റ്റാലിൻ പാർട്ടി പതാക ഉയർത്തും

text_fields
bookmark_border
പദവിയില്ലാതെ ഉദയനിധി സ്​റ്റാലിൻ പാർട്ടി പതാക ഉയർത്തും
cancel

ചെന്നൈ: ഡി.എം.കെ നേതാവ്​ എം.കെ സ്​റ്റാലിനി​​​​െൻറ മകനും ചലച്ചിത്രതാരവുമായ ഉദയനിധി സ്​റ്റാലിൻ തമിഴ്​രാഷ്​ട്രീയത്തിലേക്ക്​ വരുന്നതായി റി​പ്പോർട്ടുകൾ. ജൂലൈ 15ന്​ നടക്കുന്ന പരിപാടിയിൽ കാഞ്ചീപുരം ജില്ലയിൽ 15 ഇടങ്ങൾ ഉദയനിധി പതാക ഉയർത്തുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. കരുണാനിധിയുടെ 95ാം ജന്മദിനത്തോട്​ അനുബന്ധിച്ച നടക്കുന്ന പരിപാടിയിലാണ്​ ഉദയനിധി പതാക ഉയർത്തുക.

ഇതാദ്യമായാണ്​ പാർട്ടി പദവി വഹിക്കാത്ത ഒരാൾ ഡി.എം.കെയിൽ പതാക ഉയർത്തുന്നത്​. കരുണാനിധിയുടെ മക്കളായ അഴഗിരിയും സ്​റ്റാലിനും കനിമൊഴിയുമെല്ലാം പാർട്ടിയിൽ പദവി ലഭിച്ചതിന്​ ശേഷമാണ്​ പതാക ഉയർത്തിയത്​. ഇക്കാര്യത്തിൽ ഇളവ്​ ലഭിക്കുന്നത്​ ഉദയനിധി സ്​റ്റാലിന്​ മാത്രമാണ്​.

നിലവിൽ ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ ​മാനേജിങ്​ ഡയറക്​ടറാണ്​ ഉദയനിധി സ്​റ്റാലിൻ. പാർട്ടി പത്രം തന്നെയാണ്​ ഉദയനിധിയുടെ രാഷ്​ട്രീയം പ്രവേശനം സംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. നേരത്തെ തന്നെ തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ എത്താനുള്ള ശ്രമങ്ങൾ ഉദയനിധി നടത്തിയിരുന്നുവെങ്കിലും അഴഗിരിയുടെ എതിർപ്പാണ്​ പലപ്പോഴും തടസമായത്​. ഇപ്പോൾ തമിഴ്​നാട്​ രാഷ്​ട്രീയത്തിൽ അഴഗിരി അത്ര ശക്​തനല്ല. ഭരണപക്ഷവും ദുർബലമാണ്​. ഇൗ സാഹചര്യം മുതലാക്കി തമിഴ്​നാട്​ രാഷ്​​്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനാണ്​ ഉദയനിധിയുടെ ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkMK Stalinmalayalam newsUdhayanidhi Stalin
News Summary - A first in DMK: M K Stalin’s son actor Udhayanidhi hoists party flag without a post-India news
Next Story