Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2020 7:00 AM GMT Updated On
date_range 9 April 2020 7:00 AM GMTഇൻഡോറിൽ കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
text_fieldsbookmark_border
ഇൻഡോർ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. ജനറൽ ഫിസിഷ്യനായ 55 കാരൻ ശത്രുഘ് നൻ പഞ്ച്വാനിയാണ് മരിച്ചത്. നാലുദിവസം മുമ്പാണ് ഡോക്ടർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ച് രാജ്യത്ത് ആരോഗ്യപ്രവർത്തകൻ മരിക്കുന്നത് ആദ്യമായാണ്. ഇൻഡോറിൽ ഇതുവരെ 173 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിച്ചിരുന്നു. 16 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
തലസ്ഥാന നഗരിയിൽ ഉൾപ്പെടെ രാജ്യത്ത് വിവിധ ഇടങ്ങളിൽ നഴ്സുമാർക്ക് അടക്കം കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story