Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിൽ വലയുന്ന...

കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായമെത്തി

text_fields
bookmark_border
കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായമെത്തി
cancel

ന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായമെത്തി. ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിലാണ്​ സഹായവുമായുള്ള വിമാനം പറന്നിറങ്ങിയത്​. 400 ​ഓക്​സിജൻ സിലിണ്ടറുകൾ, 10 ലക്ഷം കോറോണ വൈറസ്​ ടെസ്​റ്റ്​ കിറ്റ്​, ആശുപത്രി ഉപകരണങ്ങൾ എന്നിവയെല്ലാമാണ്​ ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിയത്​.

ഇന്ത്യക്ക്​ സഹയാം നൽകിയ വിവരം യു.എസ്​ എംബസി ട്വീറ്റിലൂടെ അറിയിച്ചു. ഇന്ത്യക്ക്​ കോവിഡ്​ പ്രതിരോധത്തിന്​ അടിയന്തരമായി ഉപയോഗിക്കാനുള്ള ഉപകരണങ്ങളുമായി യു.എസ്​ വിമാനമെത്തി. 70 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം നില നിൽക്കുന്നുണ്ട്​. കോവിഡ്​ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം യു.എസുണ്ടാവുമെന്നും എംബസി ട്വീറ്റിൽ വ്യക്​തമാക്കുന്നു.

നേരത്തെ കോവിഡിൽ വലയുന്ന ഇന്ത്യക്കായി സാധ്യമായ സഹായങ്ങളെല്ലാം നൽകുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തുകയും ചെയ്​തിരുന്നു. ​ആസ്​​ട്ര സെനിക്ക വാക്​സിൻ ഇന്ത്യക്ക്​ കൈമാറുമെന്നും യു.എസ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Embassy​Covid 19
News Summary - First Emergency Covid Relief Supplies Arrive From US: "Stand With India"
Next Story