ഭീകരാക്രമണം തകർത്ത മണ്ണിൽ ക്രിക്കറ്റിന്റെ ആവേശം; സംഘടിപ്പിച്ചത് സൗഹൃദ മത്സരം
text_fieldsകാശ്മീർ: ദക്ഷിണ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ സ്നോ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം. ഇതാദ്യമായാണ് പുൽവാമ ജില്ലയിൽ ഇത്തരമൊരു കായികമത്സരം സംഘടിപ്പിക്കുന്നത്. പുൽവാമയിലെ സിബിനാഥ് അർഘക് ഏരിയയിൽ കായിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് കോസ്‌കോ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.
മഞ്ഞുമൂടിയ ഒരു ചെറിയ മൈതാനത്തായിരുന്നു ടൂർണമെന്‍റ്. പ്രദേശത്തുനിന്നും സമീപ ഗ്രാമങ്ങളിൽ നിന്നും നിരവധിപേർ പങ്കെടുത്തു. പുൽവാമ ജില്ലയിലെ നിരവധി യുവാക്കൾ ദേശീയ തലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ജമ്മു കശ്‌മീരിനും പുൽവാമ ജില്ലയ്ക്കും അഭിമാനമായിട്ടുണ്ട്.മഞ്ഞുകാലത്തും കുട്ടികൾ കായികമേഖലയിൽ ഏർപ്പെടാൻ വേണ്ടിയാണ് ആദ്യമായി സ്‌നോ ക്രിക്കറ്റ് ആരംഭിച്ചതെന്ന് സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഓഫീസർ പറഞ്ഞു.
ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നും അതിലൂടെ നാട്ടിലെ യുവാക്കൾക്ക് അവരുടെ കായിക പ്രതിഭകൾ കണ്ടെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിൽ വർധിച്ചുവരുന്ന മാനസിക പിരിമുറുക്കം ലഘൂകരിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനുമാണ് ക്രിക്കറ്റ് ടൂർണമെന്‍റ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് വിജയികൾക്ക് ഡി.വൈ.എസ്. ആൻഡ് എസ്.ഒ അവാർഡുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.