ഗുൽമാർഗിൽ സഞ്ചാരികളെ ആകർഷിക്കാൻ ആദ്യ ഗ്ലാസ് ഇഗ്ലൂ റെസ്റ്ററന്റ്
text_fieldsബാരാമുല്ല: എവിടെ നോക്കിയാലും മഞ്ഞ്. ചിലപ്പോൾ പുറത്തേക്ക് ഇറങ്ങുവാൻ പോലും സാധിക്കാത്ത തരത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന മഞ്ഞുവീഴ്ച. ഗുൽമാർഗിലെ മഞ്ഞുപെയ്യുന്ന മലമുകളിൽ ഇന്ത്യയിലെ ആദ്യ ഗ്ലാസ് ഇഗ്ലൂ റെസ്റ്ററന്റ് സഞ്ചാരികൾക്കായി ഒരുങ്ങിയിരിക്കുകയാണ്.
വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ കോലഹോയ് ഗ്രീൻ ഹൈറ്റ്‌സ് ഹോട്ടലിലാണ് ഈ ഗ്ലാസ് വാൾ റെസ്റ്ററന്റ്. ഇഗ്ലൂവിനകത്ത് ചെലവിടുന്ന അനുഭവം എങ്ങനെയാണെന്നറിയാന്‍ നേരെ ഗുല്‍മാര്‍ഗിലെത്തിയാല്‍ മതി. മഞ്ഞുകട്ടകള്‍ കൊണ്ട് നിര്‍മിച്ച കസേരകളിലിരുന്ന് ഐസ് പാളികള്‍ കൊണ്ടൊരുക്കിയ മേശയിൽ വെച്ച് നല്ല ചൂടന്‍ മസാല ചായയോ കപ്പുച്ചിനോയോ നുണയുന്നതിന്റെ രസികന്‍ അനുഭവം ഇഗ്ലു കഫെയില്‍ ആസ്വദിക്കാം. ഇപ്പോള്‍ ഇവിടെ എത്തുന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നതും ഈ ഇഗ്ലൂ തന്നെയാണ്.
ഇറക്കുമതി ചെയ്ത ഫാബ്രിക്കേറ്റഡ് മെറ്റീരിയലാണ് ഇഗ്ലുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇഗ്ലുവിനകത്ത് ചൂട് ക്രമീകരിക്കുവാനുള്ള സൗകര്യമുണ്ട്. ഓരോ ഗ്ലാസ് ഇഗ്ലൂവിലും ഒരേ സമയം എട്ട് പേർക്ക് ഇരിക്കാം.
2021ൽ ഇതേ ഹോട്ടൽ ഒരു സ്നോ ഇഗ്ലൂ റെസ്റ്റോറന്‍റ് നിർമ്മിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സ്നോ ഇഗ്ലൂ കൂടി ആയിരുന്നു അത്.
എസ്‌കിമോകളുടെ വീടുകളാണ് ഇഗ്ലൂകള്‍. കനത്ത മഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഐസ് പാളികള്‍ കൊണ്ടു തന്നെ നിര്‍മിക്കുന്ന വീടുകളാണിവ. സഞ്ചാരികളെ ആകര്‍ഷിക്കാനായി അടുത്തകാലത്തായി ഇഗ്ലൂകള്‍ നിര്‍മിച്ചു വരുന്നുണ്ട്. കശ്മീരിലെ ഗുല്‍മാര്‍ഗില്‍ പ്രവര്‍ത്തനമാരംഭിച്ച ഇഗ്ലൂ കഫെ ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെ തന്നെ ആദ്യത്തേതാണ്.
കേട്ടറിഞ്ഞും ചിത്രങ്ങൾ കണ്ടും നിരവധി ആളുകളാണ് ഇവിടേക്ക് വരുന്നത്. പലർക്കും കൗതുകമാണ് മഞ്ഞിൽ പുതഞ്ഞ ഈ ഇഗ്ലൂ റെസ്റ്ററന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.