വ്യോമസേന വിമാന അപകടം നടന്ന സ്ഥലത്തിൻെറ ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: വ്യോമസേനയുടെ എ.എൻ-32 ആേൻറാനോവ് വിമാനത്തിെൻറ അവശിഷ്്ടങ്ങൾ മരങ്ങ ൾക്കിടയിൽ കത്തിയമർന്നു കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിെൻറ അവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ മരണങ ്ങളും ദൃശ്യത്തിൽ കാണാം. സ്ഥലത്ത് വലിയ തീപിടുത്തമുണ്ടായിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് വ്യോമസേ ന വൃത്തങ്ങൾ അറിയിച്ചു. വൈമാനികർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മൂന്നു മലയാളികൾ ഉൾപ്പെടെ 13 പേരു മായി കാണാതായ വ്യോമസേന വിമാനത്തിൻെറ അവശിഷ്ടങ്ങൾ അരുണാചൽപ്രദേശിലെ വടക്കൻ ലിപോ മേഖലയി ൽ നിന്ന് 16 കിലോമീറ്റർ അകലെയായി 12,000 അടി ഉയരമുള്ള ഭാഗത്തു നിന്ന് ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.
ജൂൺ മൂന്നിനാണ് അസമിലെ ജോർഹട്ടിൽ നിന്ന് അരുണാചലിലേക്ക് പറന്ന വിമാനം കാണാതായത്. വ്യോമസേനയുടെ എം.െഎ -17 ഹെലികോപ്ടറാണ് തകർന്ന വിമാനത്തിെൻറ ഭാഗങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാനിടയില്ലെന്ന ആശങ്കക്കിടെ അവരുടെ സ്ഥിതി എന്തെന്ന് അറിയാനുള്ള ശ്രമം നടത്തിവരുകയാണെന്ന് േവ്യാമസേന വൃത്തങ്ങൾ അറിയിച്ചു.
അപകടസ്ഥലത്തിനടുത്ത് വിമാനം ഇറക്കാവുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. ആരെങ്കിലും രക്ഷപ്പെേട്ടാ എന്ന് കണ്ടെത്താൻ വ്യോമസേനയുടെ പ്രത്യേക ദൗത്യ സംഘമായ ഗരുഡിനെയാണ് നിയോഗിക്കുന്നത്.
ജോർഹട്ട് താവളത്തിൽനിന്ന് പുറപ്പെട്ട് 33 മിനിറ്റിനു ശേഷം വിമാനം റഡാറിൽ നിന്ന് മറയുകയായിരുന്നു. തുടർന്ന് സുഖോയ്-30 എം.കെ.െഎ പോർവിമാനം, സി-130 ജെ ഹെർക്കുലിസ്, എ.എൽ.എച്ച് ഹെലികോപ്ടറുകൾ തുടങ്ങിയവ സംയുക്തമായി വ്യാപക തിരച്ചിലാണ് നടത്തിവന്നത്.
കണ്ണൂർ സ്വദേശി കോർപറൽ എൻ. കെ. ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സാർജൻറ് അനൂപ് കുമാർ, തൃശൂർ വടക്കാഞ്ചേരി സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.