ലഡാക്കിലെ സൈനികനും കോവിഡ് സ്ഥിരീകരിച്ചു
text_fieldsന്യൂഡൽഹി: കോവിഡിെൻറ കടന്നുകയറ്റം സൈന്യത്തിലേക്കും. 34കാരനായ സൈനികന് കോവിഡ് സ് ഥിരീകരിച്ചു. ലഡാക് സ്കൗട്ട് െറജിമെൻറിലെ ജവാനാണ് സൈന്യത്തിലെ ആദ്യ കോവിഡ് ബാധി തൻ.
ഇറാനിൽ തീർഥയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പിതാവിൽനിന്നാണ് ജവാന് വൈറസ് ബ ാധിച്ചതെന്നാണ് കരുതുന്നത്.
ഇറാനിൽനിന്ന് ഫെബ്രുവരി 20ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ജവാെൻറ പിതാവ് യാത്രചെയ്തത്. ഫെബ്രുവരി 29 മുതൽ അദ്ദേഹം ലഡാക് ഹാർട്ട് ഫൗണ്ടേഷനിൽ നിരീക്ഷണത്തിലായിരുന്നു.
പിതാവിനെ ശുശ്രൂഷിക്കാനായി ജവാൻ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടുവരെ അവധിയിലായിരുന്നു. മാർച്ച് ഏഴിന് ക്വാറൻറീനിലാക്കിയ ജവാന് 16നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിെൻറ സഹോദരനും വൈറസ് ബാധയുണ്ട്. അതേസമയം, ഇദ്ദേഹം അവധിയിൽ പ്രവേശിച്ചതിനാൽ മറ്റ് സൈനികർ സുരക്ഷിതരാണെന്ന് കമീഷണർ സെക്രട്ടറി പറഞ്ഞു.
സൈനികെൻറ ഭാര്യയെയും മക്കളെയും സഹോദരിയെയും ഒറ്റപ്പെട്ട വാസസ്ഥലത്തേക്കു മാറ്റി. അതേസമയം, കോവിഡ് ലക്ഷണങ്ങളോടെ ക്വാറൻറീനിലായിരുന്ന മലയാളി ജവാന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഛത്തിസ്ഗഢിൽ നക്സൽ വേട്ട സംഘത്തിലുൾപ്പെട്ട കോട്ടയം സ്വദേശിക്കാണ് റിപ്പോർട്ട് ആശ്വാസമായത്. കോവിഡ് ബാധയുള്ള ആളെ പ്രവേശിപ്പിച്ച ആശുപത്രിയിൽ ജവാൻ സന്ദർശിച്ചതാണ് വൈറസ് ബാധക്ക് കാരണമായതെന്നാണ് കരുതുന്നത്. എങ്കിലും അദ്ദേഹം ഛത്തിസ്ഗഢിലെ സൈനിക ക്യാമ്പിലെ ഐസൊലേഷനിൽ തുടരും. മുൻകരുതൽ നടപടിയുടെ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.