കശ്മീരിൽ ഹിന്ദു ലശ്കർ ഭീകരൻ അറസ്റ്റിൽ
text_fieldsശ്രീനഗർ: ജമ്മു കാശ്മീരില്‍ ഹിന്ദു ലശ്കര്‍ ഇ ത്വയ്ബ ഭീകരൻ പിടിയിലായി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. ബാങ്ക്, എ.ടി.എം കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസ് പട്രോള്‍ സംഘത്തെ ആക്രമിച്ച് ആറ് പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിലും ലശ്കർ ഇ ത്വയ്ബയുടെ സൗത്ത് കശ്മീരിനു വേണ്ടി ഫണ്ട് സ്വരൂപിച്ച കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ബാങ്ക് കൊള്ള പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ലശ്കര്‍ ഭീകരര്‍ കുറ്റവാളികളെ സംഘമായി നിയോഗിക്കാറുണ്ട്. ഇത്തരത്തില്‍ എ.ടി.എം കവര്‍ച്ചാ സംഘത്തിലെ അംഗമാണ് പിടിയിലായ സന്ദീപ്കുമാറെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുറ്റവാളികൾ പലരും ലശ്കറിനു വേണ്ടി കശ്മീരിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ലശ്കർ കമാൻഡർ ബാഷിർ ലശ്കറിക്കായി നടത്തിയ ഏറ്റുമുട്ടലിലാണ് ശർമയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.