ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
text_fieldsപട്ന: മൂന്നു ഘട്ടമായുള്ള ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടം വോട്ടെടുപ്പ് തുടങ്ങി. 243 അംഗ അസംബ്ലിയിെല 71 സീറ്റുകളിലേക്കായി 1066 സ്ഥാനാർഥികളാണ് ജനവിധി തേടുക.
2.14 കോടി വോട്ടർമാരാണ് മണ്ഡലങ്ങളിലുള്ളത്. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനു പുറമെ കോവിഡ് നടപടിക്രമങ്ങൾ പാലിക്കാനും കർശന നിർദേശമുണ്ട്.
താപനില പരിശോധിച്ചശേഷമേ ബൂത്തുകളിൽ വോട്ടർമാരെ പ്രവേശിപ്പിക്കൂ. ബി.ജെ.പിയുമായി ചേർന്ന് മുഖ്യമന്ത്രി നിതീഷ്കുമാർ നേതൃത്വം നൽകുന്ന എൻ.ഡി.എയും കോൺഗ്രസും ആർ.ജെ.ഡിയും കൈകോർക്കുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.