Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Malabar exercise
cancel
Homechevron_rightNewschevron_rightIndiachevron_rightകരുത്തുതെളിയിക്കാൻ...

കരുത്തുതെളിയിക്കാൻ മലബാർ നാവിക അഭ്യാസം ഇന്നുമുതൽ

text_fields
bookmark_border

ന്യൂഡൽഹി: മലബാർ നാവിക അഭ്യാസത്തി​െൻറ ആദ്യഘട്ട മൂന്നുദിവസ അഭ്യാസ പ്രകടനം ഇന്നു തുടങ്ങും. ഇന്ത്യ, യു.എസ്​, ജപ്പാൻ, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സംയുക്തമായി ബംഗാൾ ഉൾക്കടൽ തീരത്ത്​ അഭ്യാസ പ്രകടനം നടത്തും. നാലു രാജ്യങ്ങളുടെയും നാവിക ​​സേനയുടെ കരുത്ത്​ തെളിയിക്കുന്നതാകും പ്രകടനമെന്ന്​ അധികൃതർ അറിയിച്ചു.

ചൈനീസ്​ സൈനിക മേധാവിത്വം നിലനിൽക്കുന്ന മേഖലയിൽ കരുത്തുതെളിയിക്കുകയെന്നതാണ്​ നാലു​ രാജ്യങ്ങള​ുടെയും സേനകളുടെ ലക്ഷ്യം. അഭ്യാസത്തിൽ നാവിക സേനയുടെ കരുത്ത്​ തെളിയിക്കുന്ന നൂതന യുദ്ധോപകരണങ്ങളും കപ്പലുകളും ഹെലികോപ്​ടറുകളും അണിനിരത്തും.

കോവിഡ്​ സാഹചര്യത്തിൽ കടലിൽ മാത്ര​മാകും 24ാമത്​ മലബാർ നാവിക അഭ്യാസം. നാലുരാജ്യങ്ങളും സംയുക്തമായി ആദ്യമായാണ്​ അഭ്യാസം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaUSIndiaMalabar exerciseMalabar Naval Exercise 2020
News Summary - First phase of the Malabar exercise starts today
Next Story