102 മണ്ഡലങ്ങൾ; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി 21 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 102 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളും ഇതിൽ ഉൾപ്പെടും. എട്ട് കേന്ദ്രമന്ത്രിമാർ, രണ്ട് മുൻ മുഖ്യമന്ത്രിമാർ, മുൻ ഗവർണർ എന്നിവരടക്കം 1600ൽപരം സ്ഥാനാർഥികളുടെ വിധിയെഴുത്താണ് നടക്കുന്നത്.
543 അംഗ ലോക്സഭയിലേക്ക് ഏഴ് ഘട്ടമായി നിശ്ചയിച്ചിരിക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും വലിയ ഘട്ടവും ഇതാണ്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും വെള്ളിയാഴ്ച നടക്കും. രാവിലെ ഏഴിന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് സമാപിക്കും. 1.87 ലക്ഷം വോട്ടെടുപ്പു കേന്ദ്രങ്ങളിലായി 16.63 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. 18 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വോട്ടു ചെയ്യേണ്ട പ്രാധാന്യം ഓർമിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വോട്ടർമാർക്കായി സന്ദേശം പുറത്തിറക്കി. 102 ലോക്സഭ സീറ്റിൽ 39 മണ്ഡലങ്ങളിൽ 2019ൽ ജയിച്ചത് ബി.ജെ.പിയാണ്. എൻ.ഡി.എയിലെ മറ്റു സഖ്യകക്ഷികൾ 12 സീറ്റ് പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.