‘ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’; ചായ അടിക്കുന്നയാളുടെ ചിത്രം പങ്കുവെച്ച് പ്രകാശ് രാജ്
text_fieldsചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി നടൻ പ്രകാശ് രാജ്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന ചിത്രം സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
താങ്കൾ മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ ഐ.എസ്.ആർ.ഒയുടെ കഠിനയത്നത്തെ പരിഹസിക്കുകയാണെന്നും ഇത് ബി.ജെ.പിയുടെ മിഷനല്ലെന്നും ചിലർ ഓർമിപ്പിച്ചു. നടന്റേത് അന്ധമായ രാഷ്ട്രീയ വിരോധമാണെന്ന് പറയുന്നവരും ട്രോളുന്നത് ദേശീയതയെയാണെന്നും പലരും കുറിച്ചു. രാഹുൽ ഗാന്ധി കശ്മീരിൽ നടത്തിയ ബൈക്ക് യാത്രയുടെ ചിത്രം ‘ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്നുപറഞ്ഞ് തിരിച്ചടിച്ചവരുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും കടുത്ത വിമർശകനായാണ് പ്രകാശ് രാജ് അറിയപ്പെടുന്നത്. ഇതിന്റെ പേരിൽ അടുത്തിടെ അദ്ദേഹത്തിന് വധഭീഷണിയും ഉണ്ടായിരുന്നു. നേരത്തെ ‘അയാൾ ചായ വിറ്റുവെന്ന് വിശ്വസിച്ചവർ പോലും അയാൾ രാജ്യവും വിൽക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല’ എന്ന ട്വീറ്റും ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.