Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊവാക്​സിൻ ഫലപ്രാപ്​തി...

കൊവാക്​സിൻ ഫലപ്രാപ്​തി 50 ശതമാനം മാത്രമെന്ന്​ പഠന റിപ്പോർട്ട്​

text_fields
bookmark_border
കൊവാക്​സിൻ ഫലപ്രാപ്​തി 50 ശതമാനം മാത്രമെന്ന്​ പഠന റിപ്പോർട്ട്​
cancel

ഇന്ത്യയുടെ സ്വന്തം കോവിഡ് പ്രതിരോധ വാക്​സിനായ കൊവാക്​സിന് 50 ശതമാനം ഫലപ്രാപ്​തി മാത്രമാണ്​ ഉള്ളതെന്ന്​ അന്താരാഷ്​ട്ര പ്രസിദ്ധീകരണമായ ലാൻസെറ്റിന്‍റെ പഠന റിപ്പോർട്ട്. കോവിഡ് -19

ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിൽ കൊവാക്​സിൻ പരാജയം ആയിരുന്നെന്നും പഠനം വെളിപ്പെടുത്തുന്നു. ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്‍റെ തീവ്ര വ്യാപനവുമാണ്​ വാക്സീന്‍റെ ഫലപ്രാപ്​തി കുറയാൻ കാരണമെന്നാണ്​ റിപ്പോർട്ട്​.

ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്‍റെ ഇടക്കാല റിപ്പോർട്ടിൽ കൊവാക്​സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്​സിന് നവംബറിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin vaccineeffectiveness
News Summary - First real-world study: Covaxin effectiveness 50%
Next Story