Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിറ്റിങ്​...

സിറ്റിങ്​ ജഡ്​ജിക്കെതിരെ സുപ്രീം കോടതിയുടെ കോടതിയക്ഷ്യം

text_fields
bookmark_border
സിറ്റിങ്​ ജഡ്​ജിക്കെതിരെ സുപ്രീം കോടതിയുടെ കോടതിയക്ഷ്യം
cancel

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി സിറ്റിങ്​ ജഡ്​ജിക്കെതിരെ കോടതിയക്ഷ്യ നടപടിയുമായി സുപ്രീംകോടതി. മ​ദ്രാസ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസിനും ജഡ്​ജിമാർക്കുമെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച ​െകാൽക്കത്ത ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതി​െ​രയാണ്​ സുപ്രീ​ംകോടതിയുടെ കോടതിലക്ഷ്യ നടപടി. കീഴ്​നടപ്പില്ലാത്ത വിധം ആദ്യമായാണ്​ സിറ്റിങ്​ ജഡ്​ജിക്കെതി​രെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത്​. സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ കെ.എസ്​ കെഹാർ അധ്യക്ഷനായ ആറംഗ ഡിവിഷൻ ബെഞ്ചാണ്​ കേസിൽ വാദം കേട്ടത്​.  

മുമ്പ്​, സിറ്റിങ്​ ജഡ്​ജിമാ​െ​ര കുറിച്ച്​ അന്വേഷണ റി​േപ്പാർട്ടുകൾ ലഭിച്ച സമയങ്ങളിൽ കുറ്റക്കാർക്കെതി​െ​ര നടപടി സ്വീകരിക്കുന്നതിനോ അവ​െ​ര സ്​ഥാനത്തു നിന്ന്​ നീക്കം ചെയ്യുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കണ​െമന്ന്​  പാർലമ​െൻറിന്​ ശിപാർശ കൈമാറുകയായിരുന്നു സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ചെയ്​തിരുന്നത്​.

ഹൈകോടതി ചീഫ്​ ജസ്​റ്റിസായിരുന്ന സഞ്​ജയ്​ കെ.​ കൗളിനെ സുപ്രീംേകാടതി ജഡ്​ജിയാക്കാൻ കൊളീജിയം ശിപാർശ ചെയ്​തപ്പോൾ അദ്ദേഹത്തി​​െൻറ വിദ്യാഭ്യാസ യോഗ്യതയിൽ  സംശയം പ്രകടിപ്പിച്ച്​ ജസ്​റ്റിസ്​ കർണൻ നേരത്തെ, സി.ബി.​െഎ അന്വേഷണം ആവശ്യ​െപ്പട്ടിരുന്നു.

ജഡ്​ജിക്കെതിരെ കോടതി അയക്ഷ്യ നടപടി സ്വീകരിച്ചാൽ അദ്ദേഹത്തെ ജയിലിലടക്കേണ്ടി വരും. സ്വാഭാവികമായും ജഡ്​ജി സ്​ഥാനം നഷ്​ടമാകേണ്ടതാണ്​. എന്നാൽ ജഡ്​ജിയെ സ്​ഥാനത്തു നിന്ന്​ ഒഴിവാക്കാൻ പാർലമ​െൻറിനു മാത്രമാണ്​ അധികാരം. പാർലമ​െൻറി​​െൻറ ഇരു സഭകളും മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തോടുകൂടി അംഗീകരിച്ചാൽ മാത്രമേ ജഡ്​ജിയെ സ്​ഥാനത്തു നിന്ന്​ നീക്കം ചെയ്യാനാകൂ. അതിനാൽ തന്നെ സുപ്രീ​ംകോടതിയുടെ നീക്കം എന്തായിരിക്കുമെന്നത്​ കാത്തിരക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contempt of courtsupreme court
News Summary - In a first, Supreme Court slaps contempt charge on sitting High Court judge
Next Story