താജ്മഹൽ ശിവക്ഷേത്രമല്ലെന്ന് ആർക്കിയോളജി വകുപ്പ്
text_fieldsന്യൂഡൽഹി: താജ്മഹൽ ശിവക്ഷേത്രമല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹൽ ശിവക്ഷേത്രമല്ല ശവകൂടിരമാണെന്ന സത്യവാങ്മൂലം ആർക്കിയോളജി വകുപ്പ് നൽകിയത്. 2015 നവംബറിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് താജ്മഹൽ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ലെന്ന് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ് അഭിഭാഷകർ താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നു. ഇൗ ഹരജിയിൽ കേന്ദ്രസർക്കാർ, സാംസ്കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ എന്നിവർക്ക് നോട്ടീസയച്ചിരുന്നു. ഇൗ നോട്ടീസിലാണ് ആർക്കിയോളജി വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.
1920 ഡിസംബർ 22ലെ ഉത്തരവ് പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് താജ്മഹൽ സംരക്ഷിത സ്മാരകമായി സംരക്ഷിക്കുകയാണ്. താജ്മഹൽ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന് വകുപ്പിെൻറ രേഖകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.