രാജ്യത്ത് 1.60 കോടി കന്നി വോട്ടർമാർ
text_fields- പുരുഷവോട്ടർമാർ-46.5 കോടി
- സ്ത്രീ വോട്ടർമാർ- 43.2 കോടി
- ഭിന്നലിംഗക്കാർ -33,109 കോടി
- സർവിസ് വോട്ടർമാർ- 16.62 ലക്ഷം
● സർവിസ് വോട്ടർമാർ: സൈനികർ, സായുധ പൊലീസ് സേനകൾ, വിദേശത്ത് ജോലിചെയ്യ ുന്ന ഇന്ത്യൻ ജീവനക്കാർ എന്നിവർ. ഇവർക്ക് തപാൽ വഴിയോ അല്ലെങ്കിൽ പ്രതിനിധി വഴിയോ (മുക്ത്യാർ) വോട്ട്ചെയ്യാ ം.
90 കോടി വോട്ടർമാർ (കൃത്യം 89.88 കോടി) ഇത്തവണ ജനാധിപത്യാവകാശം വിനിയോഗിക്കും. അതിൽ 18-19 പ്രായക്കാരായ കന്നിവേ ാട്ടർമാരുടെ എണ്ണം 1.59 കോടി. 2019 ജനുവരി ഒന്നിന് 18 വയസ്സു തികയുന്നവർക്കായിരുന്നു വോട്ടർപ്പട്ടികയിൽ പേര് ചേർ ക്കാൻ അവസരം. ആകെ വോട്ടർമാരിൽ 1.7 ശതമാനമാണ് കന്നി വോട്ടർമാർ. 2014ലെ തെരഞ്ഞെടുപ്പിലേതിനെക്കാൾ ആദ്യ വോട്ടർമാരുട െ എണ്ണം ഇത്തവണ കുറവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുടെ എണ്ണം 2.3 കോടിയായിരുന്നു.
കന്നിവോട്ടർമാർ ഏറ്റവും കൂടുതൽ
- രാജസ്ഥാനിൽ - 20.3 ലക്ഷം.
- ബംഗാൾ: 20 ലക്ഷം.
- ഉത്തർപ്രദേശ്-16.76 ലക്ഷം,
- മധ്യപ്രദേശ്-13.6 ലക്ഷം,
- മഹാരാഷ്ട്ര-11.99 ലക്ഷം
2014 ൽ 83.4 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.
- പുരുഷവോട്ടർമാർ- 43.70 കോടി
- സ്ത്രീ വോട്ടർമാർ-39.7 കോടി
- മറ്റുള്ളവർ- 28,527
- സർവിസ് വോട്ടർമാർ- 13.6 ലക്ഷം
● ഒാരോ പൗരനും വോട്ട് ചെയ്തുവെന്ന് ഉറപ്പിക്കാനും ചെയ്ത വോട്ട് ഭദ്രമായി തിരിച്ചേൽപ്പിക്കാനും ചുമതലപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം ഒരു കോടിയിലേറെ വരും.
പോളിങ് സ്റ്റേഷനുകൾ
4.36 ലക്ഷം കേന്ദ്രങ്ങളിലായി 10,35,932 പോളിങ് സ്റ്റേഷനുകൾ. വോട്ടർപ്പട്ടികയിൽ ഏറ്റവും കൂടതൽ വോട്ടർമാർ ചേർന്നത് ബംഗാളിൽ-79ലക്ഷം. രണ്ടാമത് യു.പി- 73.8 ലക്ഷം. രാജസ്ഥാൻ-61.2 ലക്ഷം
പ്രവാസി വോട്ട്
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അനുമതിയുണ്ട്. അതിനായി 6എ ഫോറം പൂരിപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷന് ഒാരോരുത്തരും അപേക്ഷിക്കേണ്ടതുണ്ട്. പൂരിപക്ഷ അപേക്ഷ nvsp.in എന്ന വെബ്സൈറ്റിൽ ഒാൺലൈനായി സമർപ്പിക്കാം. അപേക്ഷ സ്വീകരിച്ചാൽ അനുമതിയുള്ളവർക്ക് വോെട്ടടുപ്പു ദിവസം ജോലി ചെയ്യുന്ന രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള പോളിങ് ബൂത്തിൽ െചന്ന് വോട്ട് ചെയ്യാം.
കേരളത്തിൽ വോെട്ടടുപ്പ് മൂന്നാംഘട്ടത്തിൽ; പ്രചാരണത്തിന് കൂടുതൽസമയം; ചെലവേറും
തിരുവനന്തപുരം: വോെട്ടടുപ്പ് മൂന്നാംഘട്ടത്തിലേക്ക് മാറിയതോടെ സംസ്ഥാനത്ത് പ്രചാരണത്തിന് ഒന്നരമാസത്തോളം കിട്ടും. കൊടുംചൂടിൽ 43 ദിവസം പ്രചാരണം എന്ന വെല്ലുവിളിക്കൊപ്പം ചെലവും കുത്തനെ ഉയരും. ജനവിധി പിന്നെയും ഒരുമാസം പെട്ടിയിലിരിക്കും. കൂടുതൽസമയം കിട്ടിയത് ഗുണകരമാകുമെന്ന അഭിപ്രായമാണ് പ്രധാന നേതാക്കൾക്ക്.
വോട്ടർമാരെ സ്വാധീനിക്കാനും അടിയൊഴുക്ക് സൃഷ്ടിക്കാനും സ്ഥാനാർഥികൾക്ക് കൂടുതൽ സമയം ലഭിക്കും. വിഷു, ഇൗസ്റ്റർ ആഘോഷങ്ങളും പൊതുപരീക്ഷകളും കഴിഞ്ഞുള്ള തീയതിയാണ് കേരളത്തിൽ നിശ്ചയിച്ചിരിക്കുന്നത്. റമദാൻ വ്രതം തുടങ്ങുംമുമ്പ് വോെട്ടടുപ്പ് കഴിയും. പത്രിക സമർപ്പണത്തിനും വോെട്ടടുപ്പിനും മുഴുവൻ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പൂർത്തിയാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.