വോട്ടിങ് യന്ത്രം ഉപയോഗിച്ച് ഈ തെരഞ്ഞെടുപ്പിൽ ജയിക്കും; പിന്നീട് അത് ഒഴിവാക്കും -അഖിലേഷ്
text_fieldsന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിനെതിരായ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടിങ് യന്ത്രം ഉപയോഗിച്ച് ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും അധികാരത്തിലെത്തിയാൽ അത് ഒഴിവാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം ദീർഘമായ ഒന്നാണ്. അത് ഞങ്ങൾ തുടരും. സാമ്പത്തികമായും സാമൂഹികമായും പുരോഗതി കൈവരിച്ച ജർമ്മനിയിൽ വോട്ടിങ് യന്ത്രങ്ങളുടെ ഉപയോഗം ഭരണഘടനാവിരുദ്ധമാണ്. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലും വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നില്ലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. വോട്ടിങ് യന്ത്രം ഉപയോഗിച്ച് തന്നെ അവരെ പരാജയപ്പെടുത്തും. അധികാരത്തിലെത്തിയാൽ വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്നത് സംബന്ധിച്ചും അഖിലേഷ് യാദവ് പ്രതികരിച്ചു. നിരവധി നേതാക്കൾ ലോക്സഭയിലേക്ക് രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിട്ടുണ്ട്. നേതാജിയും രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ചിരുന്നു. പ്രധാനമന്ത്രിയും ഇത്തരത്തിൽ മത്സരിച്ചിട്ടുണ്ട്. വയനാട്, റായ്ബറേലി സീറ്റുകളിൽ റെക്കോഡ് ഭൂരിപക്ഷത്തോടെ രാഹുൽ ജയിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.