Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
zika virus
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സിക വൈറസ്​...

യു.പിയിൽ സിക വൈറസ്​ ബാധ സ്​ഥിരീകരിച്ചു

text_fields
bookmark_border

കാൺപൂർ: ഉത്തർപ്രദേശിൽ സിക വൈറസ്​ ബാധ റിപ്പോർട്ട്​ ​െചയ്​തതായി ആരോഗ്യവിദഗ്​ധർ. കാൺപൂരിലാണ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തത്​.

ഇന്ത്യൻ എയർഫോഴ്​സിലെ വാറൻറ്​ ഓഫിസർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കഴ​ിഞ്ഞദിവസങ്ങളിൽ ഐ.എ.എഫ്​ ഉദ്യോഗസ്​ഥന്​ കടുത്ത പനിയുണ്ടായിരുന്നുവെന്നും തുടർന്ന്​ എയർ ഫോഴ്​സ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ചീഫ്​ മെഡിക്കൽ ​ഓഫിസർ നേപാൽ സിങ്​ പറഞ്ഞു. ​

പനിയെ കൂടാതെ മറ്റു ലക്ഷണങ്ങള​​ും ശ്രദ്ധയിൽപ്പെട്ടതോടെ രോഗിയുടെ സാമ്പിളുകൾ ശേഖരിക്കുകയും ​പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ പരിശോധനക്ക്​ അയക്കുകയുമായിരുന്നു. ശനിയാഴ്​ച സിക പോസിറ്റീവാണെന്ന പരിശോധന ഫലം വന്നു.

രോഗിയുമായി സമ്പർക്കമുള്ളതും രോഗലക്ഷണങ്ങളുള്ളവരുമായ 24 പേരുടെ സാമ്പിളുകൾ ശേഖരിച്ച്​ പരിശോധനക്ക്​ അയച്ചതായി നേപാൽ സിങ്​ പറഞ്ഞു. സാഹചര്യം വിലയിരുത്താൻ ആരോഗ്യവിദഗ്​ധർ ജാഗ്രത പുലർത്തുന്നുണ്ടെന്നും സിങ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanpurzika virus
News Summary - First Zika Virus Case Detected In UP
Next Story