ഇന്ത്യയുടെ ജി.ഡി.പി 6.3 % ഉയർത്തി ഫിച്ച് റേറ്റിങ്സ്
text_fieldsന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷ 6.3 ശതമാനമായി ഉയര്‍ത്തി ഫിച്ച് റേറ്റിങ്സ്. മുമ്പ് പ്രവചിച്ച ആറു ശതമാനത്തില്‍നിന്ന് ഉയർത്തിയാണ് പുതിയ റേറ്റിങ്സ്. സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ മികവു കണക്കിലെടുത്താണ് വളര്‍ച്ച പ്രതീക്ഷ ഉയര്‍ത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമ്പദ്വ്യവസ്ഥ 9.1 ശതമാനം വളര്‍ച്ച നേടിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രവചനം 6.2 ശതമാനത്തില്‍നിന്ന് ആറു ശതമാനമായി മാര്‍ച്ചില്‍ ഫിച്ച് താഴ്ത്തിയിരുന്നു.
ഉയര്‍ന്ന പണപ്പെരുപ്പവും പലിശ നിരക്കും കൂടെ ആഗോള ഡിമാന്‍ഡ് കുറഞ്ഞതുമായിരുന്നു കാരണം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ 6.5 ശതമാനം വളര്‍ച്ചയാണ് ഫിച്ച് റേറ്റിങ്സ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.