'ക്വിറ്റ് മോദി' എഫ്.ഐ.ടി.യു അഖിലേന്ത്യാ പ്രതിഷേധ കാമ്പയിന് തുടക്കം
text_fieldsബംഗളൂരു: തൊഴിലാളി വിരുദ്ധ -ജനദ്രോഹ നടപടികൾക്കെതിരെയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിെൻറ പരാജയം തുറന്നുകാണിക്കുന്നതിനുമായി 'ക്വിറ്റ് മോദി' എന്ന പേരിൽ ഫെഡറേഷൻ ഒാഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) നടത്തുന്ന അഖിലേന്ത്യ തൊഴിലാളി പ്രതിഷേധ കാമ്പയിന് കർണാടകയിലെ റായ്ച്ചൂരിൽ തുടക്കമായി. ഡിസംബർ 30വരെ നീണ്ടുനിൽക്കുന്ന ഒരു മാസത്തെ പ്രതിഷേധ കാമ്പയിനിെൻറ ഉദ്ഘാടന സമ്മേളനം ശനിയാഴ്ച വൈകിട്ട് റായ്ച്ചൂർ ജില്ലയിലെ മുദ്ഗളിൽ നടന്നു.
എഫ്.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കർണാടക പ്രസിഡൻറ് അഡ്വ. താഹിർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അബ്ദുൽ റഹ്മാൻ, ട്രഷറർ അഡ്വ. അബ്ദുൽ സലാം, എഫ്.ഐ.ടി.യു കർണാടക സംസ്ഥാന പ്രസിഡൻറ് സുലൈമാൻ കള്ളർപ്പെ, ടി.യു.സി.ഐ കർണാടക സെക്രട്ടറി ചിന്നപ്പ കുട്ടിയറ തുടങ്ങിയവരും വിവിധ ട്രേഡ് യൂനിയൻ നേതാക്കളും സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പേർ പങ്കെടുത്ത റാലിയും നടന്നു. നിരവധി പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, എക്സൈസ് നികുതി കുറക്കുക, ഡീസലിെൻറയും പെട്രോളിെൻറയും വിലനിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക, വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിെൻറ സബ്സിഡി പുനസ്ഥാപിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, പൊതുമേഖല സ്ഥാപനങ്ങൽ സ്വകാര്യ മേഖലക്ക് വിൽക്കാനുള്ള നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 'ക്വിറ്റ് മോദി' എന്ന പേരിൽ പ്രതിഷേധ കാമ്പയിൻ.
ഡിസംബർ 18ന് പ്രതിഷേധ ദിനമായി ആചരിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര സർക്കർ ഒാഫീസുകൾക്ക് മുമ്പിൽ ഉപരോധ സമരവും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ മോദി സർക്കാരിനെതിരെ ഒപ്പുശേഖരണവും നടത്തും. ഡിസംബർ 30ന് ഡൽഹിയിൽ പാർലമെൻറിലേക്ക് മാർച്ചും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.