മുങ്ങിക്കപ്പൽ രഹസ്യം ചോർത്തി; നാവിക കമാൻഡർ അടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: നവീകരണം നടന്നുകൊണ്ടിരിക്കുന്ന മുങ്ങിക്കപ്പലിെൻറ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിൽ കമാൻഡർ റാങ്കിലുള്ള നാവിക ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ അറസ്റ്റിൽ. വിരമിച്ച രണ്ടു നാവിക ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയുമാണ് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കിലോ ക്ലാസ് മുങ്ങിക്കപ്പൽ സംബന്ധിച്ച് മുംബൈ പശ്ചിമ നാവിക കമാൻഡിലെ കമാൻഡർ, വിരമിച്ച നാവിക ഉദ്യോഗസ്ഥർക്ക് രഹസ്യങ്ങൾ ചോർത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
ഡൽഹി, മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളിലടക്കം 19 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകളും രഹസ്യ രേഖകളും സി.ബി.ഐ ശേഖരിച്ചു. നാവികസേനയുടെ പൂർണ അനുമതിയോടെയായിരുന്നു സി.ബി.ഐ അന്വേഷണം. വൈസ് അഡ്മിറലിെൻറ നേതൃത്വത്തിൽ നാവികസേനയുടെ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.