ഡൽഹി വംശീയാതിക്രമം; പൊലീസുകാരനെ കൊന്ന കേസിൽ പ്രതികളാക്കിയ അഞ്ച് പേർക്ക് ജാമ്യം
text_fieldsന്യൂഡൽഹി: കൊലക്കുറ്റം ചാർത്താൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോ തെളിവോ പോരെന്ന് വ്യക്തമാക്കി ഡൽഹി വംശീയാതിക്രമത്തിൽ പൊലീസ് ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിലെ അഞ്ച് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഡൽഹി കലാപക്കേസിൽ പൊലീസുകാരനെ കൊന്ന കുറ്റം ചുമത്തി 17 മാസമായി ജയിലിലിട്ട മുഹമ്മദ് ആരിഫ്, ശദാബ് അഹ്മദ്, ഫുർഖാൻ, സുവലീൻ, തബസ്സും എന്നിവരുെട മോചനത്തിന് വഴിയൊരുക്കുന്നതാണ് ജാമ്യഹരജിയിലെ വിധി.
ഡൽഹി പൊലീസിനു വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്വി രാജുവിെൻറ വാദം തള്ളിയും പ്രതികൾക്ക് വേണ്ടി ഹാജരായ മലയാളി അഭിഭാഷക അഡ്വ. റബേക്ക ജോൺ അടക്കമുള്ള അഭിഭാഷകരുടെ വാദം അംഗീകരിച്ചുമാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിെൻറ സിംഗ്ൾ ബെഞ്ച് ഉത്തരവ്. പൊലീസുകാരനെ കൊലപ്പെടുത്തുന്ന സമയത്ത് സംഭവസ്ഥലത്തില്ലെന്ന് ബോധിപ്പിച്ചിട്ടും പ്രതിയാക്കപ്പെട്ടവരാണ് ജാമ്യം നേടിയവരിൽ ഭൂരിഭാഗവും. ഉന്നം വെച്ച പീഡനത്തിനുള്ള ഉപകരണമായി നിയമം മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് കോടതികളുടെ ബാധ്യതയാണെന്ന് ഹൈകോടതി ഒാർമിപ്പിച്ചു.
ക്രിമിനൽ നിയമങ്ങളുടെ ശരിയായ നിർവഹണമാണ് കോടതി നടത്തേണ്ടത് എന്ന് സുപ്രീംകോടതി നിരവധി വിധികളിൽ ഒാർമപ്പെടുത്തിയതാണ്. മുഹമ്മദ് ആരിഫിെൻറ കാര്യത്തിൽ അടിസ്ഥാനമില്ലാത്ത തെളിവും പൊതുവായ ആരോപണങ്ങളുമാണ് പൊലീസ് അടിസ്ഥാനമാക്കിയത്. വസീറാബാദിൽ കല്ലും ലാത്തിയും വടികളും ഇരുമ്പുദണ്ഡുകളുമായി ജനങ്ങളെയും പൊലീസിനെയും ജനക്കൂട്ടം അടിച്ചുവെന്നും ഡി.സി.പിയെയും എ.സി.പിയെയും ആക്രമിച്ചുവെന്നും അതിനിടെ ഹെഡ്കോൺസ്റ്റബിൾ രത്തൻ ലാൽ പരിക്കേറ്റുവീണുവെന്നും അതേ തുടർന്ന് മരിച്ചുവെന്നുമായിരുന്നു പൊലീസ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.