Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Five Dead After Fire Breaks Out At Hospital In Chhattisgarhs Raipur
cancel
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഡ്​...

ഛത്തീസ്​ഗഡ്​ ആശുപത്രിയിൽ തീപിടിത്തം; അഞ്ചുപേർ വെന്തുമരിച്ചു

text_fields
bookmark_border

റായ്​പുർ: ഛത്തീസ്​ഗഡിലെ റായ്​പുരിൽ ആശുപത്രി കെട്ടിടത്തിന്​ തീപിടിച്ച്​ അഞ്ചുമരണം. റായ്​പുരിലെ രാജധാനി ആശുപത്രിയിൽ ശനിയാഴ്ചയാണ്​ സംഭവം.

കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ്​ തീപിടിത്തമുണ്ടായത്​. ഫയർഫോഴ്​സ്​ ഉദ്യോഗസ്​​ഥരെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. 'സംഭവത്തിൽ അഞ്ചുപേർക്ക്​ ജീവൻ നഷ്​ടമായി. മറ്റു രോഗിക​െള മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി' -മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ താർകേശ്വർ പ​േട്ടൽ പറഞ്ഞു. സംഭവത്തെക്കുറിച്ച്​ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തതായാണ്​ വിവരം. ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി ഭൂപേഷ്​ ഭാഗൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നാലുലക്ഷം രൂപ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhRaipurHospital FireFire Accident
News Summary - Five Dead After Fire Breaks Out At Hospital In Chhattisgarh's Raipur
Next Story