ബിഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം; അഞ്ച് മരണം
text_fieldsപട്ന: മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായ ബിഹാറിൽ വീണ്ടും വ്യാജമദ്യ ദുരന്തം. സരൻ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായാണ് വ്യാജ മദ്യം കഴിച്ച് അഞ്ചുപേർ മരിച്ചത്.
'അഞ്ച് മരണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു. മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. മദ്യപാനമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങളിൽ ചിലർ ആരോപിച്ചു'-ജില്ല മജിസ്ട്രേറ്റ് രാജേഷ് മീണ പറഞ്ഞു.
ഒരാഴ്ച മുമ്പ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം നാടായ നളന്ദയിൽ വ്യാജമദ്യ ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. നേരത്തെ ദീപാവലി സമയത്ത് വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ, സമസ്തിപൂർ ജില്ലകളിലായി 40ലധികം പേർത്‍വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു.
2016 ഏപ്രിലിലാണ് ബിഹാറിൽ മദ്യനിരോധനം ഏർപെടുത്തിയത്. എന്നാൽ നിതീഷ് കുമാർ സർക്കാർ മദ്യനിരോധനം നടപ്പാക്കിയ രീതി പലപ്പോഴും പ്രതിപക്ഷത്തിന്റെയും കോടതിയുടെയും കടുത്ത വിമർശനങ്ങൾക്ക് പാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.