ഹോളി നിറങ്ങൾ കഴുകാൻ കടലിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു; നാലുപേരെ കാണാതായി
text_fieldsമുംബൈ: ഹോളി ആഘോഷശേഷം ദേഹത്തു നിന്ന് നിറങ്ങൾ കഴുകിക്കളയാൻ കടലിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വസായി സ് വദേശി പ്രശാന്ത്(17) ആണ് മരിച്ചത്. നാലുപേരെ കാണാതായി.
മഹാരാഷ്ട്ര നല്ലാസൊപാരയിലെ കലംഭ് ബീച്ചിലാണ് സംഭവ ം. വ്യാഴാഴ്ച 2.30 ഓടെയാണ് നിറങ്ങൾ കഴുകിക്കളയാൻ എട്ടംഗ സംഘം ബീച്ചിലെത്തിയത്. വസായിലെ ഗോകുൽ പാർക് സൊസൈറ്റിയിലെ അയൽവാസികളായ മൗര്യ, ഗുപ്ത കുടുംബാഗങ്ങളാണ് കാണാതായവർ.
സംഘാംഗങ്ങൾക്ക് ആർക്കും നീന്തലറിയില്ലായിരുന്നു. നിറങ്ങൾ കഴുകിക്കളയാൻ സോപ്പിനേക്കാൾ നല്ലത് കടൽ വെള്ളമാണെന്ന് മനസിലാക്കിയായിരുന്നു സംഘത്തിൻറെ സന്ദർശനം.
ദേഹം കഴുകുന്നതിനിടെ ആറുപേർ തിരമാലയിൽ പെട്ടു. ദിനേഷ് ഗുപ്ത(36), ശീതൾ(32), നിഷ മൗര്യ (36), പ്രിയ മൗര്യ (19), പ്രശാന്ത് (17), കചൻ ഗുപ്ത (35) എന്നിവരാണ് തിരമാലയിൽ പെട്ടത്. ദിനേഷിന് മാത്രമേ രക്ഷപ്പെടാനായുള്ളു. മറ്റ് അഞ്ചുപേരും മുങ്ങിപ്പോയി. മണിക്കൂറുകൾക്ക് ശേഷം സംഭവം നടന്നതിൻറെ രണ്ട് കിലോമീറ്റർ അകലെ നിന്ന് പ്രശാന്തിൻറെ മൃതദേഹം കണ്ടെത്തി.
ബീച്ചിലോ പരിസരത്തോ ജീവൻ രക്ഷാ ഗാർഡുകളോ അപകടമുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ല. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.