ആധാർ കേസ് അഞ്ചംഗ ഭരണഘടനബെഞ്ച് വാദംകേൾക്കും
text_fieldsന്യൂഡൽഹി: ആധാറിെൻറ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന ഹരജികളിൽ അഞ്ചംഗ ഭരണഘടനബെഞ്ച് അടുത്ത ചൊവ്വാഴ്ച മുതൽ വാദംകേൾക്കുമെന്ന് സുപ്രീംകോടതി. രണ്ട് വർഷത്തിലേറെയായി നീട്ടിയ ആധാർ കേസ് ഒടുവിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടപ്പോഴാണ് അടുത്തയാഴ്ച കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചത്. ഒരു പൗരെൻറ ബയോമെട്രിക് വിവരം സർക്കാർ ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്ന പ്രധാന വിഷയത്തിൽ അഞ്ചംഗ ഭരണഘടനബെഞ്ച് തീർപ്പ് കൽപ്പിക്കും.
2015 ഒക്ടോബറിൽ ഭരണഘടനബെഞ്ചിന് കേസ് വിട്ട ശേഷം ഹരജിയിലെ യഥാർഥ ആവശ്യത്തിൽ വാദം കേൾക്കാതെ മാറ്റിവെക്കുകയായിരുന്നു. ആധാർ നിർബന്ധമാക്കാനാവില്ലെന്ന് പലതവണ സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയിരുെന്നങ്കിലും നിർബന്ധമാക്കാനുള്ള നിയമനിർമാണം കേന്ദ്രസർക്കാർ പണബില്ലായി രാജ്യസഭയുടെ അനുമതിയില്ലാതെ പാസാക്കിയെടുക്കുകയും ഏതാണ്ടെല്ലാ പദ്ധതികൾക്കും നിർബന്ധമാക്കുകയും ചെയ്തു. ആദായനികുതി റിേട്ടൺ സമർപ്പിക്കുന്നതിനും ആധാർ നിർബന്ധമാക്കി. ഇൗ അവസരങ്ങളിലെല്ലാം ആധാർ കേസ് കേൾക്കണമെന്ന് ഹരജിക്കാരുെട അഭിഭാഷകർ ആവശ്യപ്പെെട്ടങ്കിലും അനന്തമായി നീണ്ടു.
ബുധനാഴ്ച ആധാർകേസ് അടിയന്തരമായി തീർപ്പാക്കണമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ വലിയ ബെഞ്ച് ഇതിെൻറ സാധുത പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. ഇൗമാസം ഏഴിന് ജസ്റ്റിസ് ചെലമേശ്വറിെൻറ മുന്നിലുള്ള ബെഞ്ച് മുമ്പാകെ ആധാർകേസ് വന്നപ്പോൾ ഭരണഘടനബെഞ്ച് എന്നെന്നേക്കുമായി തീർപ്പ് കൽപിക്കുമെന്ന് അറിയിച്ചതാണെന്ന് അഡ്വ. ശ്യാം ദിവാൻ, അഡ്വ. വിപിൻ നായർ, അഡ്വ. പി.ബി. സുരേഷ് എന്നിവർ ബോധിപ്പിച്ചു. മിക്കവാറും ഒമ്പതംഗ ബെഞ്ച് ആയിരിക്കും അത് പരിശോധിക്കുകയെന്നും ജസ്റ്റിസ് ചെലമേശ്വർ സൂചിപ്പിച്ച കാര്യവും അഭിഭാഷകർ ചീഫ് ജസ്റ്റിസിനോട് പറഞ്ഞു.
2015ൽ തങ്ങൾ ഇൗ കേസ് ഭരണഘടനബെഞ്ചിന് വിട്ടിട്ട് ഇത്രയും കാലം അത് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ചെലമേശ്വർ അന്വേഷിക്കുകയും ചെയ്തു. പൗരെൻറ സ്വകാര്യതക്കുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് സുപ്രീംകോടതി നേരേത്ത ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറൽ വാദിച്ചു. അതിനാൽ കേസ് പരിഗണിക്കേണ്ടത് എത്ര അംഗങ്ങളുള്ള ബെഞ്ചാണെന്ന് ആദ്യം തീരുമാനിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് അഞ്ചംഗ ബെഞ്ച് അടുത്ത ചൊവ്വാഴ്ച മുതൽ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.