അഞ്ച് ബൂത്തിലെ വിവിപാറ്റ് എണ്ണണം – സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒാരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളി ലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീംകോടതി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള കമീഷെൻറ പ്രവർത്തനങ്ങളിലോ ഇലക്ട്രോണിക് വോട്ടുയ ന്ത്രത്തിെൻറ വിശ്വാസ്യതയിലോ സംശയം ഉന്നയിക്കുന്നില്ല. എന്നാൽ, കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് കൃത്യത ഉറപ്പാക്കും. രാഷ്ട്രീയ പാർട്ടികളുടെ മാത്രമല്ല, ജനങ്ങളുടെയും സംതൃപ്തി വർധിപ്പിക്കുമെന്നും നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ്.
ഒരോ മണ്ഡലത്തിലെയും 50 ശതമാനേമാ 125 ബൂത്തുകളിലെയോ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. പ്രതിപക്ഷം ആവശ്യപ്പെട്ട പ്രകാരം വിവിപാറ്റുകൾ എണ്ണുന്നതിന് തെരെഞ്ഞടുപ്പ് കമീഷന് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും കൂടുതൽ മാനവവിഭവ ശേഷി വേണ്ടിവരുന്നതും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും. എന്നാൽ, അഞ്ചാക്കി ഉയർത്തുന്നത് പ്രയാസം സൃഷ്ടിക്കില്ലെന്നും കോടതി പറഞ്ഞു.
ഒേരാ നിയമസഭ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പുകൾ മാത്രം എണ്ണുന്ന ഇപ്പോഴത്തെ രീതിക്ക് കൃത്യതയുെണ്ടന്നും കൂടുതൽ സ്ലിപ്പുകൾ എണ്ണുന്നതുകൊണ്ട് ജനങ്ങളുടെ വിശ്വാസം കൂടാൻ പോകുന്നില്ല എന്നും കമീഷൻ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെടും പോലെ 50 ശതമാനം സ്ലിപ്പുകൾ എണ്ണിയാൽ ഫലമറിയാൻ ആറ് ദിവസമെങ്കിലും എടുക്കുമെന്നും കമീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയിൽ ഓരോ മണ്ഡലത്തിലെയും 50 ശതമാനം സ്ലിപ്പുകൾ എണ്ണുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുമെന്നും ആറു ദിവസം കാത്തിരിക്കാന് തയാറാണെന്നും പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കി. പുതിയ മാറ്റം നടപ്പാക്കുന്നതോടെ ഫലമറിയാൻ ഒരു മണിക്കൂർ വരെ വൈകും.
എന്താണ് വിവിപാറ്റ്
ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർക്ക് പരിശോധിച്ച് ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണ് ‘വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ’ (വിവിപാറ്റ്). വോട്ട് രേഖപ്പെടുത്തിയാൽ സ്ഥാനാർഥിയുടെ ചിഹ്നവും പേരുമടങ്ങിയ രസീത് വിവിപാറ്റ് മെഷീനിൽ ലഭിക്കും. ഏഴ് സെക്കൻഡ് വരെ രസീത് വോട്ടർക്ക് കാണാം. ഒരു നിയോജക മണ്ഡലത്തിലെ ഒരു വോട്ടുയന്ത്രത്തിലെ സ്ലിപ്പുകളെണ്ണുന്ന നിലവിലെ രീതിപ്രകാരം രാജ്യത്ത് ആകെ 4125 വോട്ടുയന്ത്രങ്ങളാണ് പരിശോധിക്കേണ്ടിവരുക. അഞ്ച് ആക്കി ഉയർത്തുമ്പോൾ 20625 യന്ത്രങ്ങൾ പരിശോധിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.