അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും
text_fieldsന്യൂഡൽഹി: കോടികൾ മുടക്കി ഇന്ത്യൻ വ്യോമസേന (ഐ.എ.എഫ്) വാങ്ങിയ ഫ്രഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലെത്തും. അംബാല എയർബേസിൽ എത്തുന്ന യുദ്ധവിമാനങ്ങൾക്ക് വ്യോമപ്രതിരോധ സേനാംഗങ്ങൾ സ്വാഗതമൊരുക്കും.
ഫ്രാൻസിൽനിന്നുള്ള യാത്രയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്പെഷൽ ലോങ് ഹാൾ ട്രെയിനിങ് നേടിയ പൈലറ്റുമാരുടെ നിരയാണ് വിമാനം പറത്തിയത്. ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധനം നിറക്കുന്ന രണ്ടു വിമാനങ്ങളും അനുഗമിച്ചെത്തുകയും ഇടക്ക് ആകാശത്തുെവച്ചുതന്നെ എല്ലാ വിമാനങ്ങളിലും ഇന്ധനം നിറക്കുകയും ചെയ്തിരുന്നു.
വിമാനങ്ങൾ ചൊവ്വാഴ്ച അബൂദബിയിലെ അൽ ദഫ്രയിലെത്തിയിരുന്നു. ഫ്രാൻസിലെ മെറിഗ്നാക്കിൽനിന്നുള്ള യാത്രാമധ്യേയാണ് ഫ്രാൻസിന് വ്യോമതാവളമുള്ള യു.എ.ഇ അൽ ദഫ്രയിൽ വിമാനങ്ങൾ ലാൻഡ് ചെയ്തത്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരു വിമാനത്തിൽ 70 വെൻറിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യവിദഗ്ധരുടെ സംഘവും എത്തുന്നുണ്ട്. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഈ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.