അഞ്ച് റഫാൽ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗം
text_fieldsന്യൂഡൽഹി: ഫ്രഞ്ച് നിർമിത അഞ്ച് റഫാൽ ജെറ്റ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. അംബാല വ്യോമ താവളത്തിൽ നടന്ന ചടങ്ങിലാണ് റഫാൽ ജെറ്റുകൾ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായത്. അതിർത്തിയിൽ രൂപപ്പെട്ട സാഹചര്യം പരിഗണിക്കുേമ്പാൾ ഇന്ത്യയുടെ പരമാധികാരത്തിന് മേൽ കണ്ണുവെച്ചവർക്കുള്ള ശക്തമായ സന്ദേശമാണിത് നൽകുന്നതെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. റാഫേലിെൻറ വരവ് മേഖലയിൽ ഇന്ത്യക്ക് മേൽക്കൈ നൽകുമെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി പറഞ്ഞു.
വ്യോമസേനയുടെ 'ഗോൾഡൻ ആരോ' വിഭാഗത്തിലേക്ക് റാഫേൽ വിമാനങ്ങൾക്ക് സ്വാഗതമോതുന്നതിെൻറ ഭാഗമായി ജലാഭിവാദ്യവും വ്യോമഭ്യാസ പ്രകടനങ്ങളും അരങ്ങേറി. സംയുക്തസേന മേധാവി ജനറൽ ബിപിൻ റാവത്ത്, എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ, റാഫേൽ ഇടപാടിൽ പങ്കാളികളായ ഫ്രഞ്ച് പ്രതിരോധ കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ രണ്ടുമണിക്കൂറോളം നീണ്ട ചടങ്ങിൽ .
ഫ്രഞ്ച് വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷൻ നിർമിച്ച റാഫേൽ 100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവ റാഫേലിനൊപ്പമുള്ള പ്രധാന ആയുധങ്ങളാണ്. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ അടക്കം രാജ്യങ്ങൾ പൊതുവിൽ നേരിടുന്ന ഭീഷണി ചെറുക്കാൻ തയാറാക്കിയ മിസൈലാണ് മിറ്റിയോർ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും ഇതിനകത്തുണ്ട്.
റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് റാഫേൽ. 59,000 കോടി രൂപയുടെ കരാറിൽ 36 വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. കരാറിലേർപ്പെട്ട് നാലു വർഷത്തോളം കഴിഞ്ഞ് ഈ വർഷം ജൂലൈ 29നാണ് റഫേൽ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. നിലവിൽ 10 വിമാനങ്ങളാണ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം വ്യോമസേന പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. രണ്ടാം ഘട്ടത്തിലുള്ള അഞ്ച് വിമാനങ്ങൾ നവംബറോടെ ഇന്ത്യയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.