Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2017 11:26 PM GMT Updated On
date_range 20 Oct 2017 7:59 PM GMTമധ്യപ്രദേശിൽ അഞ്ചുരൂപക്ക് ഭക്ഷണം
text_fieldsbookmark_border
ഭോപാൽ: ദീനദയാൽ റസോയി യോജനക്ക് കീഴിൽ മധ്യപ്രദേശിലെ 49 ജില്ലകളിൽ അഞ്ചുരൂപക്ക് ഭക്ഷണം പദ്ധതി തുടങ്ങി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഗ്വാളിയോറിൽ ഉദ്ഘാടനം നിർവഹിച്ചതിെൻറ തുടർച്ചയായി സംസ്ഥാനത്തെ 49 ജില്ല ആസ്ഥാനങ്ങളിൽ െവെകുന്നേരം ആറുമണി മുതൽ ഏഴുമണിവരെ ഭക്ഷണം വിതരണംചെയ്ത് പദ്ധതിക്ക് ആരംഭംകുറിച്ചതായി ഗ്രാമവികസനമന്ത്രി മായാ സിങ് അറിയിച്ചു.
ഏപ്രിൽ ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം രണ്ട് ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് അവർ പറഞ്ഞു. ഒാരോ ജില്ലയിലും ഒരു സ്ഥലത്തെങ്കിലും പദ്ധതി നടപ്പാക്കുമെന്നും നഗരങ്ങളിൽ ആവശ്യമനുസരിച്ച് കൂടുതൽ ഭക്ഷണശാലകൾ അനുവദിക്കും. ഗുണനിലവാരമുള്ള ഭക്ഷണമായിരിക്കും നൽകുകയെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story