അഞ്ച് തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ; മമതക്ക് തിരിച്ചടി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ തൃണമൂൽ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതോടെ അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിലേക്കു കൂടുമാറി. നാലു തവണ എം.എൽ.എയും മമത ബാനർജിയുടെ അടുത്ത അനുയായിയുമായ സൊനാലി ഗുഹ, സിംഗൂരിലെ പാർട്ടിയുടെ പ്രധാന മുഖമായ രബീന്ദ്രനാഥ് ഭട്ടാചാര്യ, നാലു തവണ നിയമസഭയിലെത്തിയ ജതു ലാഹ്രി, മുൻ ഫുട്ബാൾ താരം ദീപേന്ദു വിശ്വാസ് എന്നിവരാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്കു മാറിയത്.
ഈ മാസം അഞ്ചിന് തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടികയിൽ ഇടമില്ലെന്നു കണ്ടതോടെയാണ് ഇവർ മറുകണ്ടം ചാടിയത്.
സുവേന്ദു അധികാരി, മുകുൾ റോയ് എന്നിവരുടെ സാന്നിധ്യത്തിൽ തൃണമൂൽ വിട്ടവരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് പാർട്ടി പതാക നൽകി സ്വീകരിച്ചു.
എം.എൽ.എമാർക്കൊപ്പം തൃണമൂലിെൻറ മറ്റൊരു നേതാവായ സിതാൽ സർദാറും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. താൻ ബി.ജെ.പിയിൽ ചേരുമെന്നും പാർട്ടിയിൽ അംഗത്വമെടുക്കാൻ ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയിയോട് അഭ്യർഥിച്ചതായും സൊനാലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെൻറ ജീവിതത്തിൽ ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പശ്ചിമ ബംഗാൾ നിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ അവർ കൂട്ടിച്ചേർത്തു.
''തൃണമൂൽ കോൺഗ്രസിൽ എനിക്ക് അർഹതപ്പെട്ട സ്ഥാനം നൽകിയിട്ടില്ല. പാർട്ടിക്കുവേണ്ടി ഞാൻ കഴിവിെൻറ പരമാവധി പ്രയത്നിച്ചു. അത് 'ദീദി' (മമത ബാനർജി) ഉൾെപ്പടെയുള്ളവർക്ക് നന്നായി അറിയാം'' -സൊനാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.