പൊട്ടിത്തെറി: മേഘാലയയിലെ അനധികൃത കൽക്കരി ഖനിയിൽ അഞ്ച് തൊഴിലാളികൾ കുടുങ്ങി
text_fieldsഷില്ലോങ്: മേഘാലയയിലെ ഇൗസ്റ്റ് ജയന്തിയ ഹില്ലിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ അഞ്ച് തൊഴിലാളികൾ കുടുങ്ങി.
ഡൈനാമൈറ്റ് പൊട്ടിത്തെറിച്ച് ഖനിയുടെ ഭിത്തി തകർന്നാണ് തൊഴിലാളികൾ ഞായറാഴ്ച മുതൽ ഖനിക്കുള്ളിൽ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാണാതായ തൊഴിലാളികളിൽ നാലു പേർ അസമിൽ നിന്നുള്ളവരാണ്. ഒരാൾ ത്രിപുര സ്വദേശിയും.
ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് രക്ഷാദൗത്യത്തിന് തുടക്കമിട്ടിട്ടുണ്ട്.
ഞായറാഴ്ച മുതൽ തൊഴിലാളികൾ അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ കാരണം അനധികൃതമായി പ്രവർത്തിച്ച ഖനി കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജഗ്പാൽ സിങ് പറഞ്ഞു. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ ഖനിയിലേക്ക് വെള്ളം കയറിയാണ് തൊഴിലാളികൾ അപകടത്തിൽ പെട്ടെതന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഖനിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി തൊഴിലാളികളുടെ തലവനായ നിസാം അലി ഒന്നും ചെയ്തില്ലെന്നും രക്ഷപ്പെട്ടവരെ ഓടിച്ചു വിടുകയായിരുന്നുവെന്നും ആേരാപണമുണ്ട്. ഇയാൾക്കെതിരെ കേസെടുത്തു. രണ്ട് ദിവസമായി പ്രദേശത്ത് തുടർച്ചയായി മഴ െപയ്യുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.