എസ്.പിക്ക് അഞ്ച് യാദവർ; അഞ്ചും മുലായം കുടുംബത്തിൽനിന്ന്
text_fieldsലഖ്നോ: യു.പിയിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥികളിൽ സംസ്ഥാനത്തെ പ്രബല സമുദായമായ യാദവരിൽനിന്ന് അഞ്ച് സ്ഥാനാർഥികൾ. ഈ അഞ്ച് സ്ഥാനാർഥികളും പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ കുടുംബത്തിൽനിന്നും. സംസ്ഥാനത്ത് 62 സീറ്റിലാണ് എസ്.പി മത്സരിക്കുന്നത്. 2019ൽ, 37ൽ പത്തുപേരും യാദവ സമുദായത്തിൽനിന്നായിരുന്നു. 2014ൽ, 78 സീറ്റിൽ മത്സരിച്ചപ്പോൾ 12 സീറ്റിലാണ് യാദവരെ നിർത്തിയത്.
യു.പിയിൽ ഇൻഡ്യ മുന്നണിയുടെ വോട്ട് ബാങ്കായി കണക്കാക്കുന്നത് യാദവ-മുസ്ലിം വോട്ടുകളാണ്. ഈ വോട്ടുകൾ ഇക്കുറി ഏറക്കുറെ പൂർണമായും മുന്നണിയിലേക്ക് വന്നുചേരുമെന്നാണ് ‘ഇൻഡ്യ’യുടെ പ്രതീക്ഷ. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവ് (കനൗജ്), ഭാര്യ ഡിംപിൾ യാദവ് (മെയ്ൻപുരി), മുലായത്തിന്റെ സഹോദര പുത്രന്മാരായ ധർമേന്ദ്ര യാദവ് (അഅ്സംഗഢ്), അക്ഷയ് യാദവ് (ഫിറോസാബാദ്), ആദിത്യ യാദവ് (ബദൂൻ) എന്നിവരാണ് മുലായം കുടുംബത്തിൽനിന്ന് ഇൻഡ്യ മുന്നണിക്കായി ഗോദയിലിറങ്ങുന്നത്. ഒ.ബി.സി വിഭാഗത്തിന് 27 സീറ്റുകളും 11 സീറ്റ് ബ്രാഹ്മണർക്കുമാണ് എസ്.പി നീക്കിവെച്ചിരിക്കുന്നത്. 16 സീറ്റുകളിൽ എസ്.സി വിഭാഗവും എസ്.പിക്കായി മത്സരിക്കും. മറുവശത്ത്, 80ൽ 75 സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പിക്കായി സവർണ സമുദായങ്ങളിൽനിന്ന് 34 പേരുണ്ട്. 25 ഒ.ബി.സി വിഭാഗക്കാരും 16 എസ്.സി വിഭാഗവുമാണ് മത്സരരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.