Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരട്ട സഹോദരിമാർ...

ഇരട്ട സഹോദരിമാർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചു

text_fields
bookmark_border
ഇരട്ട സഹോദരിമാർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചു
cancel

ന്യൂഡൽഹി: ഗുരു​ഗ്രാമിൽ  ഇരട്ട സഹോദരിമാർ കാറിനുള്ളിൽ ശ്വാസം മുട്ടിമരിച്ചു. അഞ്ചുവയസുകാരായ ഹർഷ, ഹർഷിത എന്നിവരാണ്​ മരിച്ചത്​. പട്ടൗഡിയിലെ ജമാൽപൂർ ഗ്രാമത്തിലാണ്​ സംഭവം. 

മുത്തശ്ശ​​​െൻറ വീട്ടിലാണ്​ കുട്ടികൾ താമസിച്ചിരുന്നത്​.  കുട്ടികൾ കളിക്കുന്നതിന്​ വേണ്ടി വീടിനു മുന്നിൽ നിർത്തിയിട്ട ഹുണ്ടായ്​ ഇലാന്ദ്ര കാറിൽ കയറി ഡോർ അടച്ചിരിക്കുകയായിരുന്നു. കാറി​​​െൻറ ലോക്ക്​ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ഇവർ അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. 

കളിക്കാനിറങ്ങിയ കുട്ടികളെ കാണാത്തതിനെ തുടർന്ന്​ വൈകുന്നേരം നാലു മണിയോടെ കുടുംബാംഗങ്ങൾ ഫതിരഞ്ഞിറങ്ങിയപ്പോഴാണ്​ കാറിനുള്ളിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്​. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അമിതമായ ചൂടും അടച്ച കാറിനുള്ളിൽ വായു സഞ്ചാരമില്ലാതിരുന്നതുമാണ്​ സഹോദരിമാരുടെ മരണത്തിന്​ കാരണമായത്​. 
മരിച്ച കുട്ടികളുടെ പിതാവ്​ കരസേനാ ഉദ്യോഗസ്ഥനാണ്​. മീററ്റിലാണ്​ ഇവർ കുടുംബസമേതം താമസിച്ചിരുന്നത്​. ബുധനാഴ്​ച ഇവർ മീററ്റിലേക്ക്​ തിരിച്ചുപോകാനിരിക്കെയാണ്​ അപകടമുണ്ടായത്​. ഇരട്ട സഹോദരിമാരെ മീററ്റിലെ സ്​കൂളിൽ ചേർത്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathTwin
News Summary - Five-year-old Twins Suffocate to Death Inside Locked Car
Next Story