നോട്ട് നിരോധനത്തിന് അഞ്ചാണ്ട്; ഇന്നും വിശദീകരിക്കാനാവാത്ത സംഭവം
text_fieldsന്യൂഡൽഹി: അഞ്ചു വർഷം തികയുേമ്പാഴും വിശദീകരിക്കാനാവാത്ത സംഭവമായി നോട്ട് നിരോധനം. 500െൻറയും 1,000ത്തിെൻറയും കറൻസി നോട്ടുകൾ നിരോധിച്ചപ്പോൾ സർക്കാർ പറഞ്ഞ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് കണക്കുകൾ. പൊതുജനങ്ങൾക്കാകട്ടെ, നോട്ടുനിരോധനം കൊണ്ട് ഉണ്ടായത് ഇന്നും നോവിക്കുന്ന ദുരനുഭവങ്ങൾ.
2016 നവംബർ എട്ടിന് രാത്രി എട്ടു മണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം അന്ന് അർധരാത്രി തന്നെ നടപ്പാക്കിയത്. കള്ളപ്പണവും കള്ളനോട്ടും തടയുക, കറൻസി നോട്ടിെൻറ കൈമാറ്റം കുറച്ച് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, ഭീകരപ്രവർത്തനത്തെ സഹായിക്കുന്ന പണമൊഴുക്ക് തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നിരത്തിയത്. ഒന്നും നടന്നില്ല.
വാഴുന്നത് നോട്ടു തന്നെ
അഞ്ചു വർഷം കഴിഞ്ഞപ്പോൾ കറൻസി നോട്ടിെൻറ പ്രചാരം കൂടുകയാണ് ചെയ്തത്. റിസർവ് ബാങ്കിെൻറ കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്. നോട്ട് നിരോധിക്കുന്നതിന് തൊട്ടുമുമ്പ്, 2016 നവംബറിൽ 17.97 ലക്ഷം കോടി നോട്ടുകളായിരുന്നു പ്രചാരത്തിൽ. അതിൽ 86 ശതമാനവും അസാധുവാക്കിയതു വഴി രണ്ടു മാസത്തിനകം നോട്ടിെൻറ എണ്ണം 7.8 ലക്ഷം കോടി മാത്രമായി കുറഞ്ഞതുമാണ്. ഇപ്പോഴുള്ളത് 28.30 ലക്ഷം കോടി. കറൻസി നോട്ടുകളുടെ എണ്ണം ഓരോ വർഷവും വർധിച്ചു.
ഡിജിറ്റൽ പണമിടപാടും വർധിച്ചു. നോട്ടു നിരോധനം കൊണ്ടല്ല, ഇൻറർനെറ്റ് സൗകര്യങ്ങൾക്കൊത്താണ് ഡിജിറ്റൽ പണമിടപാട് വർധിച്ചത്. അതേസമയം, നോട്ടു തന്നെ ഭൂരിഭാഗത്തിനും ഇഷ്ടം. ഗ്രാമീണ, ചെറുകിട മേഖലയിൽ ഇപ്പോഴും വാഴുന്നത് പച്ച നോട്ട് തന്നെ.
കള്ളപ്പണം കുറഞ്ഞില്ല, പെരുകി
കള്ളപ്പണവും കള്ളനോട്ടും തടയാൻ നോട്ട് നിരോധനത്തിന് കഴിഞ്ഞില്ല. 15.41 ലക്ഷം കോടി നോട്ടുകളാണ് അസാധുവാക്കിയത്. അതിൽ 15.31 ലക്ഷം കോടിയും ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് കണക്ക്.
മൂന്നു മുതൽ നാലു ലക്ഷം കോടി വരെ കള്ളപ്പണം ഇല്ലാതാകുമെന്ന സർക്കാർ വാദം അതോടെ പൊളിഞ്ഞു. കള്ളനോട്ട് കാര്യമായി കണ്ടെത്തിയില്ല. 2016ൽ പിടിച്ച കള്ളനോട്ടിെൻറ എണ്ണം 6.32 ലക്ഷം. തുടർന്നുള്ള അഞ്ചു വർഷങ്ങൾക്കിടയിൽ പിടിച്ചത് 20 ലക്ഷത്തോളം. അതിൽ നല്ല പങ്കും 100 രൂപ നോട്ടാണ്. നിരോധിച്ചതാകട്ടെ 500െൻറയും 1,000ത്തിെൻറയും നോട്ടുകൾ. നിരോധിച്ച നോട്ടും ഭീകരതയുമായുള്ള ബന്ധം തെളിയിക്കാനും സർക്കാറിന് കഴിഞ്ഞില്ല.
തളർച്ച മാറാതെ സമ്പദ്വ്യവസ്ഥ
കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപായമായി ചിലർ ഉപയോഗപ്പെടുത്തിയെന്ന വെളിപ്പെടുത്തലുകൾ ഒരു വശത്തു നിൽക്കേ, നോട്ട് നിരോധനം സമ്പദ്വ്യവസ്ഥ ഉലച്ചുകളഞ്ഞു. ഗ്രാമീണ, ചെറുകിട വ്യാപാര മേഖലയെ തളർത്തി.
വളർച്ച രണ്ടു ശതമാനം വരെ പിന്നോട്ടടിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചത്. പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിയ മാന്ദ്യം അവിടം മുതലാണ് പൊട്ടിയൊലിച്ചത്. കോട്ടമല്ലാതെ, നേട്ടമൊന്നുമില്ലാത്ത ഭരണപരിഷ്കാരമായി അത് മോദിസർക്കാറിനെ നാണിപ്പിച്ചു. വിരലിൽ മഷി പുരട്ടി, നോട്ടു മാറ്റാനും പണമെടുക്കാനും ബാങ്കുകൾക്കു മുന്നിൽ മണിക്കൂറുകൾ വരിനിൽക്കേണ്ടി വന്ന ജനത്തിന് ഇന്നും നോട്ടു നിരോധനം അനന്തം, അജ്ഞാതം, അവർണനീയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.