ആന്ധ്രക്ക് പ്രത്യേക പദവി: അഞ്ച് വൈ.എസ്.ആർ എം.പിമാർ രാജിവെച്ചു
text_fieldsന്യൂഡൽഹി: ആന്ധ്ക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആർ കോൺഗ്രസ് എം.പിമാർ ലോക്സഭയിൽ നിന്ന് രാജിവെച്ചു. അവിശ്വാസ പ്രമയേ നോട്ടീസ് സഭയുടെ ബഹളത്തിെൻറ പേരിൽ പരിഗണിക്കാതിരുന്നതിലും എം.പിമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാവിെല സഭ തുടങ്ങിയേപ്പാൾ തന്നെ അഞ്ച് എം.പിമാരും ലോക്സഭാധ്യക്ഷ സുമിത്ര മഹാജന് മുമ്പാകെ രാജിക്കത്ത് നൽകി. സഭയിൽ ഇന്നും പ്രതിഷേധങ്ങളുടെ ദിനമായിരുന്നു. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്നലെ രാത്രിയും സെൻറർഹാളിൽ സമരം ചെയ്ത െതലുങ്കു ദേശം പാർട്ടി പ്രവർത്തകർ ഇന്നും സമരം തുടർന്നു. കാവേരി മാനേജ്മെൻറ് ബോർഡ് വിഷയത്തിൽ കർണാടകയും തമിഴ്നാടും സമരം നടത്തി. വായ്പ എഴുതിത്തള്ളാൻ ആവശ്യപ്പെട്ട് പഞ്ചാബ് എം.പിമാരും സമരം തുടർന്നു.
സമരങ്ങൾക്കിടെ ലോക്സഭ നടപടികൾ പൂർത്തിയാക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സഭ പിരിഞ്ഞതോടെ ടി.ഡി.പി എം.പിമാർ മുൻ ധാരണ പ്രകാരം ആന്ധ്രക്ക് പ്രത്യേക പദവി വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചു.
അതേസമയം, മാർച്ച് അഞ്ചിനു തുടങ്ങിയ സമ്മേളനത്തിൽ ധനബില്ലൊഴികെ മറ്റൊന്നും പാസാക്കാനോ ചർച്ച ചെയ്യാനോ അനുവദിക്കാതെ ബഹളം തുടർന്നതിനു പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ച് ബി.ജെ.പി എം.പിമാർ പാർലമെൻറ് പരിസരത്ത് പ്രതിഷേധിച്ചു. കഴിഞ്ഞ 23 ദിവസങ്ങളായി പാർലമെൻറ് തുടർച്ചയായി തടസപ്പെട്ടു. കോൺഗ്രസിെൻറ നടപടികളാണ് ഇതിന് പിറകിൽ.കോൺഗ്രസ് നടപടിക്കെതിരെ ഏപ്രിൽ 12ന് നിരാഹാര സമരം നടത്തുെമന്നും കേന്ദ്രമന്ത്രി ആനന്ദ് കുമാർ പറഞ്ഞു.
എന്നാൽ സർക്കാർ നുണപറയുകയാണെന്നും പാർലമെൻറിെൻറ പ്രവർത്തനം തടസപ്പെടുത്തിയത് ബി.ജെ.പിയാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.