15 മിനിറ്റ് പെയ്ത മഴയിൽ വെള്ളപ്പൊക്കം; വിഡിയോ പങ്കുവെച്ച് മുംബൈ നിവാസികൾ
text_fieldsമുംബൈ: ഇന്ന് പെയ്ത വെറും15 മിനിറ്റ് നേരത്തെ മഴയിൽ മുംബൈയിൽ വെള്ളംപൊങ്ങിയതായി നഗരവാസികൾ. നഗരത്തിൽ പെയ്യുന്ന മഴയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് അനുഭസ്ഥർ. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതായി അവർ പറഞ്ഞു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ 100 മില്ലിമീറ്ററിലധികം മഴ പെയ്തതായാണ് റിപ്പോർട്ട്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റീജ്യനൽ സെന്‍റർ അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ മധ്യമഹാരാഷ്ട്ര, മറാത്ത്‌വാഡ, കൊങ്കൺ എന്നിവിടങ്ങളിൽ ഇടിമിന്നലിനും കനത്ത മഴക്കും സാധ്യത പ്രവചിച്ചിരിക്കെയാണ് മിനിറ്റുകൾ മാത്രം നീണ്ട മഴയിൽ നഗരം മുങ്ങിയത്. മുംബൈ, താനെ, പാൽഘർ എന്നിവിടങ്ങളിൽ സെപ്റ്റംബർ 26വരെ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
‘അടുത്ത മണിക്കൂറിൽ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ ഹിറ്റ് & മിസ്സ് മഴ പെയ്യും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മഴ മേഘങ്ങൾ സഞ്ചരിക്കുന്നു’വെന്ന് ഒരു ഇന്‍റർനെറ്റ് ഉപയോക്താവ് പറഞ്ഞു. മറ്റൊരു ഉപയോക്താവ് മുംബൈ മഴയുടെ വിഡിയോ പങ്കിട്ടു. ‘ഈ ആഴ്‌ചയിൽ എന്തൊരു ഭ്രാന്തൻ തുടക്കം’ എന്നായിരുന്നു വേറെ ഒരു പോസ്റ്റ്. റോഡുകൾ ഇതിനകം വളരെ മോശമാണ്. നിങ്ങൾക്ക് കഴിയുമെങ്കിൽ വീട്ടിൽതന്നെ ഇരിക്കുക എന്ന ഉപദേശവുമുണ്ട്. എക്‌സിലെ ഒരു കാലാവസ്ഥാ ചാനലും മഴയുടെ വിഡിയോകൾ പങ്കിടുകയും ചുരുങ്ങിയ സമയത്തെ മഴ മുംബൈയിൽ വ്യാപക വെള്ളക്കെട്ടിന് കാരണമായെന്ന് പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.