സിന്ധ്യയെ കാണാനില്ലെന്ന് പോസ്റ്ററടിച്ച് കോൺഗ്രസ് എം.എൽ.എ; കോവിഡ് കാലത്ത് വിദേശത്തേക്ക് മുങ്ങിയെന്ന്
text_fieldsഗ്വാളിയോർ: കോവിഡ് കാലത്ത് ജനങ്ങളെ മറന്ന് വിദേശത്തേക്ക് കടന്നുവെന്നാരോപിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി രാജ്യസഭ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ രൂക്ഷ വിമർശനം. സിന്ധ്യയുടെ സ്വന്തം തട്ടകമായ ഗ്വാളിയോൾ-ചമ്പൽ മേഖലയിലെ ഗ്വാളിയോർ (സൗത്ത്) മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ പ്രവീൺ പഥക് ആണ് സിന്ധ്യയെ 'കാണാനില്ല' എന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചത്.
'കാര്യങ്ങളെല്ലാം നേരെയാകുേമ്പാൾ അദ്ദേഹം തിരിച്ചുവരും'-ഗ്വാളിയോറിലെ ജനങ്ങൾ മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുേമ്പാൾ സിന്ധ്യ ദുബൈയിൽ വ്യക്തിപരമായ ജോലികളിലാണെന്ന് പഥക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
ഗ്വാളിയോറിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് സിന്ധ്യ കുടുംബാംഗങ്ങൾ ആകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽനാഥ്, ശിവരാജ് സിങ് ചൗഹാൻ എന്നിവാരെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
2020 മേയിലും ഗ്വാളിയോറിൽ സമാനമായ പോസ്റ്റർ കണ്ടിരുന്നു. സിന്ധ്യയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 5100 രൂപ ഇനാം നൽകുമെന്നായിരുന്നു പോസ്റ്റർ. ഇതുമായി ബന്ധപ്പെട്ട് ഒരു കോൺഗ്രസ് നേതാവ് അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.