വിമാനയാത്രക്കൂലി വീണ്ടും വർധിപ്പിച്ച് വ്യോമയാന മന്ത്രാലയം
text_fieldsന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കൂലി വീണ്ടും വർധിപ്പിച്ച് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനയാത്രക്കൂലി വർധിപ്പിക്കുന്നത്. ഒമ്പത് മുതൽ 12 ശതമാനത്തിന്‍റെ വർധനയാണ് ഏർപ്പെടുത്തിയത്.
40 മിനിറ്റിൽ താഴെയുള്ള വിമാനയാത്രക്കുള്ള മിനിമം ചാർജ് 2600 രൂപയിൽ നിന്ന് 2900 രൂപയാക്കി വർധിപ്പിച്ചു. 11.53 ശതമാനത്തിന്‍റെ വർധനയാണ് വരുത്തിയത്. 8800 രൂപയാണ് ഈ കാറ്റഗറിയിലെ ഉയർന്ന ചാർജ്. 40 മുതൽ 60 മിനിറ്റ് വരെയുള്ള യാത്രക്ക് മിനിമം 3,700 രൂപയും ഉയർന്ന ചാർജായി 11,000 രൂപയും നൽകണം.
60 മുതൽ 90 മിനിറ്റ് വരെയുള്ള യാത്രക്ക് 4500 രൂപയാണ് മിനിമം ചാർജ്. ഉയർന്ന ചാർജായി 13,200 രൂപയും നൽകേണ്ടി വരും. ഇതുപോലെ എല്ലാ കാറ്റഗറിയിലും വർധന വരുത്തിയിട്ടുണ്ട്. ഈ ചാർജിൽ പാസഞ്ചർ സെക്യൂരിറ്റി ഫീസ്, യൂസർ ഡെവലപ്മെന്റ് ഫീസ്, ജി.എസ്.ടി എന്നിവ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ചാർജ് ഇനിയും ഉയരും. ഈ വർഷം ഫെബ്രുവരി, മേയ്, ജൂൺ മാസങ്ങളിൽ വിമാനയാത്രക്കൂലി വർധിപ്പിച്ചിരുന്നു. കോവിഡിനെ തുടർന്ന് വിമാനകമ്പനികൾ കടുത്ത പ്രതിസന്ധിയിലായതോടെയാണ് ചാർജ് വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.