വ്യോമപാത മാറ്റി എയർ ഇന്ത്യ; യാത്രാസമയം 40 മിനിട്ട് വരെ കൂടും
text_fieldsന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിെൻറ നിർദേശത്തിന് പിന്നാലെ വ്യോമപാത മാറ്റി എയർ ഇന്ത്യ. ഇറാന് മുകളിലൂ ടെ പറക്കുന്ന എയർ ഇന്ത്യയുടെ യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാതയാണ് മാറ്റിയത്. ഇറാഖ ിലെ യു.എസ് എയർബേസ് ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് തീരുമാനം.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. താൽക്കാലികമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വ്യോമപാത മാറ്റുകയാണെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ പ്രസ്താവനയിൽ പറഞ്ഞു. വ്യോമപാത മാറ്റിയത് മൂലം ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ യാത്രാസമയം 20 മിനിട്ടും മുംബൈയിൽ നിന്നുള്ള വിമാനങ്ങളുടേത് 30 മുതൽ 40 മിനിട്ട് വരെയും കൂടുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ആസ്ട്രേലിയൻ വിമാന കമ്പനിയായ ക്വാൻറാസ് ലണ്ടനിലേക്കും പെർത്തിലേക്കുമുള്ള വിമാനങ്ങളുടെ വ്യോമപാത മാറ്റിയിട്ടുണ്ട്. വ്യോമപാതയിലെ മാറ്റം മൂലം യാത്രാസമയം 50 മിനിട്ട് വരെ കൂടുമെന്ന് ക്വാൻറാസ് വ്യക്തമാക്കി. മലേഷ്യ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ് എന്നിവരും വ്യോമപാത മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.