പ്രളയം: ബംഗളൂരുവിലും മുന്നൊരുക്കം; 209 ഇടങ്ങളിൽ അതി ജാഗ്രത
text_fieldsബംഗളൂരു: സംസ്ഥാനത്ത് കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ കനത്ത മഴ മുന്നിൽ കണ്ട് ബംഗളൂരു നഗരത്തിലും മുന്നൊരുക്കം. തുടർച്ചയായ മഴയുണ്ടായാൽ ബംഗളൂരു കോർപറേഷൻ പരിധിയിലെ 209 പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങുമെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 56 എണ്ണം അതി പ്രളയ സാധ്യതയുള്ള പ്രദേശങ്ങളാണ്.
ഭൂമിശാസ്ത്രപരമായ കിടപ്പ്, വെള്ളം ഒഴുകിപ്പോകാനുള്ള സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് കോര്പറേഷന് പ്രളയ സാധ്യത പ്രദേശങ്ങള്‍ കണ്ടെത്തിയത്. വെള്ളം പൊങ്ങുന്നത് അറിയാല്‍ 29 പ്രദേശങ്ങളില്‍ ഇതിനോടകം സെന്‍സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളിലും സെന്‍സറുകള്‍ സ്ഥാപിക്കും. കോര്‍പറേഷെൻറ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാധത്തിലാണ് ഇതില്‍നിന്നുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുക. വിവരങ്ങളനുസരിച്ച് ഒാരോ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകാനും സജ്ജീകരണങ്ങളൊരുക്കാനും ഇതിലൂടെ കഴിയും.
വരുംദിവസങ്ങളിൽ കനത്ത മഴ പെയ്താലുണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാനായി വിവിധ സോണുകളിലേക്കായി 28 സംഘങ്ങളെ രൂപവത്കരിക്കുമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുക, കാറ്റില്‍ കടപുഴകിയും പൊട്ടിയും വീഴുന്ന മരങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് ഈ സംഘങ്ങളുടെ ചുമതല. ഒാരോ നിയോജക മണ്ഡലത്തിലും ഒാരോ സംഘത്തെ വീതം നിയോഗിക്കും.
ജി.പി.എസ് സംവിധാനമുള്ള വാഹനവും ഇവര്‍ക്ക് നല്‍കും. നിലവില്‍ കോര്‍പറേഷനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒമ്പത് കൺട്രോൾ റൂമുകള്‍ക്ക് പുറമെ കൂടുതലായി 63 കൺട്രോൾ റൂമുകൾ കൂടി ആരംഭിക്കും. മഴക്കാലത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കായി ബംഗളൂരുവിന് മാത്രമായി 50 കോടി റവന്യൂ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതിൽ 15 കോടി ഉപയോഗിച്ച് റഡാറുകൾ സ്ഥാപിച്ചു. ശേഷിക്കുന്ന തുക ഒാരോ മേഖലയിലെയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
റോഡിലുണ്ടാകുന്ന കുഴികൾ അടക്കാനും കരാർ നൽകിയിട്ടുണ്ട്. എന്നാൽ, കോവിഡിനെ തുടർന്ന് മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ട പ്രവൃത്തികൾ പലതും പൂർത്തിയായിട്ടില്ല. നഗരത്തിലെ ഒാവുചാലുകളും കനാലുകളും വൃത്തിയാക്കുന്ന പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല. ഇത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കും.
സംസ്ഥാനത്തെ മറ്റു ജില്ലകളിൽ കനത്ത മഴയുണ്ടെങ്കിലും ബംഗളൂരുവിൽ ഇതുവരെ സമാന രീതിയിൽ അതിശക്തമായ മഴയുണ്ടായിട്ടില്ല. കഴിഞ്ഞ വർഷത്തേതിന് സമാനമായി ബംഗളൂരുവിൽ അതിശക്തമായ മഴ ഇത്തവണ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചനയെങ്കിലും ആഗസ്റ്റ്് പകുതിയോടെ ശക്തമായ മഴയുണ്ടായാൽ അതിനെ നേരിടാനുള്ള ഒരുക്കമാണ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.