കനത്ത മഴയും ഉരുൾപൊട്ടലും; മേഘാലയയിൽ 10 മരണം
text_fieldsഷില്ലോങ്: മേഘാലയയിൽ കനത്ത മഴ. ഉരുൾപൊട്ടലിനെ തുടർന്ന് സൗത്ത് ഗാരോ ഹിൽസ് ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 10 പേർ മരിച്ചു. അഞ്ച് ജില്ലകൾ അപകടാവസ്ഥയിലാണെന്നാണ് വിവരം.
തുടർച്ചയായ മഴ ഗാസുപാര മേഖലയിൽ ഉരുൾപൊട്ടലിന് കാരണമായതായി അധികൃതർ അറിയിച്ചു. ഉരുൾപൊട്ടൽ സമയത്ത് ഏഴംഗ കുടുംബം ഹാറ്റിയാസിയ സോംഗ്മയിലെ വീടിനുള്ളിലായിരുന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
സ്ഥിതിഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി കോൺറാഡ് സാങ്മ അവലോകന യോഗം നടത്തി. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായധനം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. പുനർനിർമാണ ശ്രമങ്ങൾക്കായി ബെയ്‌ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് യോഗത്തിൽ സാങ്മ നിർദ്ദേശിച്ചു
നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻ.ഡി.ആർ.എഫ്) എസ്.ഡി.ആർ.എഫിന്‍റെയും ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.