Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പ്രളയ ജിഹാദ്'; സിൽചാർ...

'പ്രളയ ജിഹാദ്'; സിൽചാർ വെള്ളപ്പൊക്കത്തെ വർഗീയവൽക്കരിച്ച് മാധ്യമങ്ങൾ

text_fields
bookmark_border
പ്രളയ ജിഹാദ്; സിൽചാർ വെള്ളപ്പൊക്കത്തെ വർഗീയവൽക്കരിച്ച് മാധ്യമങ്ങൾ
cancel
Listen to this Article

അസമിലെ വെള്ളപ്പൊക്കം അങ്ങേയറ്റം വർഗീയത കലർത്തി റിപ്പോർട്ട് ചെയ്ത് തീവ്ര വലതുപക്ഷ-ഹിന്ദുത്വ മാധ്യമങ്ങൾ. ജൂണിലാണ് അസമിൽ വെള്ളപ്പൊക്കം രൂക്ഷമായത്. ദക്ഷിണ അസമിലെ ഏറ്റവും വലിയ പട്ടണവും ബരാക് നദിയുടെ തീരത്തുള്ള മൂന്ന് ജില്ലകളിലേക്കുള്ള കവാടവുമായ സിൽച്ചാർ - ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം വെള്ളത്തിൽ മുങ്ങിപ്പോയി. ജൂലൈ ആദ്യവാരത്തോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 170 കടന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് പ്രളയത്തെ ആദ്യം വർഗീയവൽകരിച്ചത്.

ജൂൺ 26ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സിൽച്ചാറിലെ വെള്ളപ്പൊക്കം "മനുഷ്യനിർമ്മിതം" ആണെന്ന് അവകാശപ്പെട്ടു. "ബെറ്റുകണ്ടിയിലെ കായൽ ആളുകൾ തകർത്തില്ലായിരുന്നുവെങ്കിൽ, ഇത് സംഭവിക്കില്ലായിരുന്നു" -അദ്ദേഹം പറഞ്ഞു. സിൽച്ചാറിൽ നിന്ന് 10 കിലോമീറ്റർ ദൂരെയാണ് ബെറ്റുകണ്ടി.

പ്രളയത്തിന് കാരണക്കാർ എന്ന് ആരോപിച്ച് കാബൂൾ ഖാൻ, മിഥു ഹുസൈൻ ലാസ്‌കർ, നസീർ ഹുസൈൻ ലാസ്‌കർ, റിപ്പൺ ഖാൻ എന്നീ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു നദിയുടെ ഒഴുക്കിന് സമാന്തരമായി അതിന്റെ വെള്ളപ്പൊക്ക സമതലത്തിലോ താഴ്ന്ന തീരപ്രദേശങ്ങളിലോ ഒഴുകുന്ന ഘടനക്ക് ഇവർ മാറ്റം വരുത്തി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

'മനുഷ്യനിർമിത' ദുരന്തം മുതൽ 'പ്രളയ ജിഹാദ്' വരെ

ജൂലൈ അഞ്ചിന്, മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗം ഈ ലംഘനത്തെ 'പ്രളയ ജിഹാദ്' ആയി റിപ്പോർട്ട് ചെയ്തു. ന്യൂസ് എക്‌സ് സിൽച്ചാറിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു പ്രൈം ടൈം ചർച്ച നടത്തിയിരുന്നു. മുൻ നയതന്ത്രജ്ഞൻ ഭസ്വതി മുഖർജി, മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ആർ.വി.എസ് മണി, ഔറേലിയസ് കോർപ്പറേറ്റ് സൊല്യൂഷൻസ് സ്ഥാപകൻ സുമിത് പീർ, ഐ.ടി.വി നെറ്റ്‌വർക്കിലെ എഡിറ്റോറിയൽ ഡയറക്ടർ മാധവ് നാലപ്പാട്ട് എന്നിവരായിരുന്നു പാനൽലിസ്റ്റുകൾ. ആങ്കർ ഉൾപ്പെടെ എല്ലാ പാനലിസ്റ്റുകളും "പ്രളയ ജിഹാദ്" നടന്നുവെന്ന അഭിപ്രായക്കാരായിരുന്നു.

പാനലിസ്‌റ്റുകളെ പരിചയപ്പെടുത്തിയ ശേഷം അവതാരക മീനാക്ഷി ഉപ്രേതി ചോദിച്ചു, "ഇതൊരു നിരുപദ്രവകരമായ ദ്രോഹമായി തോന്നുന്നില്ല. ഇത് ഒരു നിസാരമായ വികൃതിയാണെന്ന് നിങ്ങൾ പറയുമോ. ജാഗ്രത പാലിക്കണം". ആഭ്യന്തര അട്ടിമറി, രാജ്യദ്രോഹ പ്രവൃത്തി എന്നും പ്രളയത്തെ അവർ വിലയിരുത്തി. ഈ സംഭവം ആൾക്കൂട്ട കൊലപാതകത്തിനുള്ള പദ്ധതിയാണെന്ന് ഉപ്രേതിയോട് പ്രതികരിച്ച നാലപ്പാട്ട്ട്ട് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് സംഭവമെന്ന് എല്ലാ പാനലിസ്റ്റുകളും അഭിപ്രായപ്പെട്ടു.

ബി.ജെ.പി അനുകൂല പ്രചരണ സ്ഥാപനമായ സുദർശൻ ന്യൂസും സമാനമായ ഒരു പരിപാടി അവതരിപ്പിച്ചു. ക്ലിപ്പ് ഫേസ്ബുക്കിലും യൂ ട്യൂബിലും ലഭ്യമാണ്. സുദർശൻ ന്യൂസിന്റെ മേധാവി സുരേഷ് ചവാൻകെയും ഇതേ വാദം ഉന്നയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamNewsx channelFlood jihad
News Summary - ‘Flood jihad’ – NewsX, other media outlets, journos communalise Silchar floods
Next Story