വിശ്വാസവോട്ട് ബി.ജെ.പിയുടെ നിലപാട് ശരിവെക്കുന്നു -പരീകർ
text_fieldsപനാജി: സർക്കാറുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്ന ബി.ജെ.പിയുടെ നിലപാട് ശരിയെന്ന് തെളിയിക്കുന്നതാണ് വിശ്വാസ വോെട്ടടുപ്പിലെ വിജയമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ. ഭൂരിപക്ഷം തെളിയിക്കാൻ ഞങ്ങൾക്ക് സാധിച്ചു. കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെന്ന ദിഗ്വിജയ് സിങ്ങിെൻറ അവകാശവാദത്തെ തകർത്താണ് തങ്ങൾ ഭൂരിപക്ഷം നേടിയത്. ആരെയും ഹോട്ടലിൽ താമസിപ്പിച്ചോ പ്രത്യേകമായി താമസിപ്പിച്ചോ നേടിയതല്ല വിജയമെന്നും പരീകർ പറഞ്ഞു.
ഇതെരു സംയുക്ത സർക്കാറാണ്. തീരുമാനങ്ങളും കൂട്ടായി എടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി സഭാ സമ്മേളനം നാളെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് സമ്മേളനം പൂർത്തീകരിച്ച ശേഷം മന്ത്രി സഭാ വിപുലീകരണമുണ്ടാകുമെന്നും പരീകർ മാധ്യമങ്ങളോട് പറഞ്ഞു. പണിയെടുക്കാനല്ലാതെ ഗോവയിൽ വിനോദത്തിന് മാത്രം വന്നതിനാലാണ് കോൺഗ്രസിന് തോൽവി പിണഞ്ഞതെന്ന് ദ്വിഗ് വിജയ് സിങ്ങിനെ പേരെടുത്ത് പരാമർശിക്കാതെ പരീകർ പറഞ്ഞു.
അതേസമയം, ജനശക്തിയേക്കാൾ പണത്തിനാണ് ശക്തിയെന്ന് തെളിഞ്ഞതായി പരീകറിെൻറ വിജയത്തെ കുറിച്ച് ദ്വിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. ഗോവയിലെ ജനങ്ങൾ ബി.ജെ.പിയെ തകർത്തു. എന്നാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ നേടിയവർ ഗോവയെ ബി.ജെ.പിക്ക് വിറ്റുവെന്നും അേദ്ദഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.