നാവിക സേനക്കായി ഒഴുകുന്ന ആശുപത്രി; ഹോസ്പിറ്റൽ ഷിപ്പ് സജ്ജമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: നാവികസേനക്കായി പുറം കടലിൽ നാഷനൽ ഹോസ്പിറ്റൽ ഷിപ്പ് സജ്ജമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. മെയ് 18ന് ഇതുസംബന്ധിച്ച വിവാരാവകാശ അപേക്ഷ സർക്കാർ പുറപ്പെടുവിച്ചു. ഇന്ത്യൻ നാവികസേനക്കായി രാജ്യത്ത് ആദ്യമായാണ് ഒഴുകുന്ന ആശുപത്രിയായി സംവിധാനം വരുന്നത്. അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങളാണ് ആശുപത്രിയുടെ പ്രധാന ലക്ഷ്യം. ബോട്ട് ആംബുലൽസുകളടക്കം നിരവധി അത്യാധുനിക സജ്ജീകരണങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കപ്പൽ ജീവനക്കാർ, ആശുപത്രി ജീവനക്കാർ, രോഗികൾ, െെസനികർ എന്നിവരടക്കം 600 പേരെ ഉൾക്കൊള്ളാനുള്ള ശേഷി കപ്പലിനുണ്ടാവും. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ആശുപത്രികപ്പലിലേക്കും എത്തിക്കുന്നതിനുള്ള ഒരു ഹെലികോപ്ടറും ഇതിനുള്ളിൽ ഉണ്ടാവും. 250 കിടക്കകൾ അടങ്ങുന്നതാവും ആശുപത്രി. രോഗികളെ പ്രവേശിപ്പിക്കാൻ രണ്ട് അത്യാഹിത വിഭാഗങ്ങളും ഉണ്ടാവും. ഹെലികോപ്ടർ നിർത്തിയിട്ടിരുക്കുന്ന സ്ഥലത്തോട് ചേർന്നായിരിക്കും ഇതിൽ ഒന്ന്. വലുതും ചെറുതുമായ ശസ്ത്രക്രിയകൾക്കായി രണ്ട് വീതം ഓപ്പറേഷൻ തീയറ്ററുകളും കപ്പലിൽ ഒരുക്കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവും രോഗികൾക്കായി പ്രത്യേക മുറികളും ഉണ്ടാവും.
ലേബർ റൂം, ബ്ലഡ് ബാങ്ക്, ഓക്സിജൻ പ്ലാന്‍റ്, ടെലിമെഡിസിൻ കേന്ദ്രം എന്നീ സംവിധാനങ്ങളെല്ലാം കപ്പലിൽ സജ്ജമാക്കും. കപ്പൽ ആശുപത്രിയുടെ നിർമ്മാണത്തിനായി നാവികസേന യോഗ്യരായ കമ്പനികളുമായി കരാർ ഒപ്പുവെക്കും. കരാർ ഒപ്പിട്ട് നാല് വർഷത്തിനുള്ളിൽ കപ്പൽ െെകമാറണമെന്നാണ് നാവികസേനയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.