വിദേശത്തുനിന്ന് നീറ്റ് പരീക്ഷക്കെത്താൻ വന്ദേഭാരത് യാത്രാ സൗകര്യം ഒരുക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദേശത്തുള്ള വിദ്യാർഥികളെ വന്ദേഭാരത് വിമാനങ്ങളിൽ രാജ്യത്തെത്താൻ അനുവദിക്കണമെന്ന് സുപ്രീംകോടതി.
വിദ്യാർഥികൾക്ക് പരീക്ഷക്ക് എത്തിച്ചേരാൻ കഴിയാതെ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ അടുത്തവർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്തണമെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. 'ജോയിൻറ് എൻട്രൻസ് പരീക്ഷ ഓൺലൈനായി നടത്താൻ കഴിയുമെങ്കിൽ അടുത്ത വർഷം മുതൽ നീറ്റും ഓൺൈലനായി നടത്തുന്ന കാര്യം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
വിേദശത്തു താമസിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജെ.ഇ.ഇ പരീക്ഷക്ക് വിദേശത്ത് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചു. പരീക്ഷ എഴുതാൻ ഇന്ത്യയിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദേശത്തും നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കണമെന്നായിരുന്നു രക്ഷകർത്താക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.