വിമാനത്തിൽ ക്ലാസ് താഴ്ത്തിയാൽ ടിക്കറ്റ് തുക തിരികെ; സൗജന്യയാത്രയും
text_fieldsന്യൂഡൽഹി: വിമാനത്തിലെ ക്ലാസ് മാറ്റലിൽ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). തന്റേതല്ലാത്ത കാരണത്താൽ വിമാന യാത്രക്കാരുടെ ക്ലാസ് താഴ്ത്തിയാൽ നികുതിയടക്കം ടിക്കറ്റിന്റെ മുഴുവൻ തുകയും വിമാന കമ്പനി തിരിച്ചുനൽകണം. യാത്രക്കാരെ ലഭ്യമായ ക്ലാസുകളിൽ സൗജന്യമായി എത്തിക്കുകയും വേണം. ഇതു സംബന്ധിച്ച പുതുക്കിയ ചട്ടം ഫെബ്രുവരിയിൽ നിലവിൽ വരും.
യാത്രക്കാരുടെ നിരവധി പരാതികളെ തുടർന്നാണ് ഈ നടപടി. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ക്ലാസ് എന്നിവയിൽ സീറ്റ് ബുക്ക് ചെയ്തവരെ ചിലപ്പോൾ സാധാരണ ക്ലാസിലേക്ക് മാറ്റാറുണ്ട്. ബുക്കിങ് കൂടുമ്പോഴും വിമാനം മാറുമ്പോഴും മറ്റും ഇങ്ങനെ സംഭവിക്കാറുണ്ട്. താഴ്ന്ന ക്ലാസിലേക്ക് മാറിയാലും ടിക്കറ്റ് നിരക്ക് കുറക്കാറില്ല. വിമാനം റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ മറ്റു വിമാനത്തിൽ യാത്ര ഒരുക്കിയാലും ടിക്കറ്റിന്റെയും ഇന്ധനത്തിന്റെയും തുകയുടെ 200 ശതമാനം എന്ന കണക്കിൽ പരമാവധി 10,000 രൂപ തിരിച്ചുനൽകാറുണ്ട്. 24 മണിക്കൂറിന് ശേഷമാണ് പകരം വിമാനം സജ്ജമാക്കിയതെങ്കിൽ 400 ശതമാനമോ പരമാവധി 20,000 രൂപയോ നൽകുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.