ബാങ്ക് തലവൻമാരുമായി ധനമന്ത്രി നടത്താനിരുന്ന യോഗം മാറ്റി
text_fieldsന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ സി.ഇ.ഒമാരുമായി ധനമന്ത്രി നിർമ്മല സീതാരാമൻ നടത്താനിരുന്ന അവലോകന യോഗം മാറ്റിവച്ചു. ഇന്ന് നടത്തുെമന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. വായ്പ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വീഡിയോ കോൺഫറൻസ് വഴി യോഗം നടത്തുമെന്നായിരുന്നു അറിയിപ്പ്. പലിശ നിരക്കിൽ മാറ്റം വരുത്തുന്നതും വായ്പ തിരിച്ചടവിന് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിെൻറ പുരോഗതിയും അജണ്ടയിലുണ്ടായിരുന്നു.
മാർച്ച് 27ന് റിസർവ് ബാങ്ക് ബെഞ്ച്മാർക്ക് പലിശനിരക്ക് 75 ബേസിസ് പോയിൻറ് കുറച്ചിരുന്നു. വായ്പ തിരിച്ചടവിന് മൂന്ന് മാസത്തെ മൊറട്ടോറിയവും ഏർപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പൊതു-സ്വകാര്യ മേഖലാ മേധാവികളുടെ യോഗം വിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.