രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടാവില്ലെന്ന് നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രിയുടെ പ്രതികരണം. 150ഓളം വ്യവസായികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കൂടിക്കാഴ്ച നടത്തിയത്.
കോവിഡിന്‍റെ രണ്ടാം തരംഗം തടുക്കാൻ മൈക്രോ കണ്ടൈൻമെന്‍റ് സോണുകളാണ് ഏറ്റവും അനുയോജ്യം. എല്ലാ ആശുപത്രികളിലും മെഡിക്കൽ ഓക്സിജൻ ഉറപ്പാക്കും. ഓക്സിജൻ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള ക്രമീകരണം കേന്ദ്രസർക്കാർ ഒരുക്കും. റെഡംസിവിർ മരുന്നിന്‍റെ പ്രതിമാസ ഉൽപാദനം 36 ലക്ഷത്തിൽ നിന്ന് 78 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. മരുന്നിന്‍റെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾക്ക് അവരുടെ തൊഴിലാളികൾക്ക് മെയ് ഒന്ന് മുതൽ വാക്സിൻ നൽകാൻ അവസരമുണ്ടായിരിക്കും. വാക്സിൻ നിർമാണത്തിനായി സിറം ഇൻസ്റ്റിറ്റ്യുട്ടിന് 4600 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും നിർമല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.