കാലിത്തീറ്റ കേസ്: ലാലുവിെൻറ അനുയായികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ജഡ്ജി
text_fieldsറാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ തന്നെ ലാലുവിെൻറ അനുയായികൾ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി. വ്യാഴാഴ്ച കേസ് പരിഗണിക്കവെയാണ് ജഡ്ജി ശിവ്പാൽ സിങ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, സംഭവത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. കേസ് പരിഗണിച്ച കോടതി ലാലു അടക്കം 16 പേർക്കുള്ള ശിക്ഷയുടെ വിധിപറയൽ വെള്ളിയാഴ്ചത്തേക്കു മാറ്റി.
പ്രതികളെ കോടതിയിൽ ഹാജരാക്കിയോ വിഡിയോ കോൺഫറൻസ് വഴിയോ ആയിരിക്കും ശിക്ഷ വിധിക്കുകയെന്ന് ജഡ്ജി അറിയിച്ചു. കേസ് പരിഗണിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ കോടതിമുറിയിൽനിന്ന് അഭിഭാഷകരടക്കം കേസുമായി ബന്ധമില്ലാത്തവരെ ജഡ്ജി പുറത്താക്കി. അതേസമയം, കോടതിയിൽ നേരിട്ട് ഹാജരാവൻ സന്നദ്ധത പ്രകടിപ്പിച്ച ലാലു തെൻറ അനുയായികെളക്കൊണ്ട് കോടതി നടപടികൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുനൽകി. 21 വർഷങ്ങൾക്കുമുമ്പ് വ്യാജരേഖയുണ്ടാക്കി ട്രഷറിയില്‍നിന്ന് 89.27 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ലാലു അടക്കമുള്ളവര്‍ക്കെതിരായ കേസ്. ഇവർക്കെതിരെ കുറ്റങ്ങള്‍ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറ് പ്രതികളെ ഇതേ കേസിൽ കോടതി വെറുതെ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.